ഇന്നലെ 7 ഇടത്ത് തീവ്രമഴ, ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത വേണം

ഇന്നലെ 7 ഇടത്ത് തീവ്രമഴ, ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത വേണം

കേരളത്തില്‍ ഇന്ന് മഴ ശക്തമാകും. ഇന്നലെ തെക്കന്‍ കേരളത്തില്‍ കാലാവസ്ഥാ വകുപ്പിന്റെ ഏഴ് വെതര്‍ സ്റ്റേഷനുകളില്‍ തീവ്ര മഴ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പുല്ലക്കയാറിലാണ്. ഇവിടെ ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ 27.67 സെ.മി മഴ രേഖപ്പെടുത്തി.

കോട്ടയം മുണ്ടക്കയത്ത് 24.2 സെ.മി, ബോയ്‌സ് എസ്‌റ്റേറ്റില്‍ 23.3 സെ.മി, പരത്താനത്ത് 23.2 സെ.മി, കവാലി 22.36 സെ.മി, കൂട്ടിക്കല്‍ 21.54 സെ.മി, വല്ലേറ്റയില്‍ 21.0 സെ.മി മഴ രേഖപ്പെടുത്തി. 24 മണിക്കൂറില്‍ 20 സെ.മിലധികം മഴ രേഖപ്പെടുത്തിയാല്‍ തീവ്രമഴയായി കണക്കാക്കാം. ഈ പ്രദേശത്ത് ഇന്നും മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണം.

ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് രാത്രിയിലും പുലര്‍ച്ചെയുമാണ് മഴ ശക്തമാകുക. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ജാഗ്രത പാലിക്കുക. ശക്തമായ മഴ സാധ്യതയെ തുടര്‍ന്ന് ഇന്ന് നാലു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ നാളെ (ഞായര്‍) വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ നാളെ കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. കേരള തീരത്തോട് ചേര്‍ന്ന് നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ കേരളത്തില്‍ ഇന്നും മഴ കനക്കും.

തെക്കന്‍ കേരളത്തില്‍ ജാഗ്രത വേണ്ടിവരും

തെക്കന്‍ കേരളത്തിന്റെ മലയോര മേഖലയില്‍ ഇന്നു രാത്രിയിലും കനത്ത മഴ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ രാത്രി ജാഗ്രത വേണം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപും ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴ സാധ്യത.

വടക്കന്‍ കേരളത്തില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും കാസര്‍കോട്ടെ സുള്ള്യ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ കിഴക്കന്‍ മലയോരങ്ങളില്‍ അതിശക്തമായ മഴ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു. ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് ജാഗ്രത വേണം.

കോട്ടയത്ത് ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ പെയ്ത മഴയുടെ കണക്ക്

Rainfall Data 

2024 August 17 at 8.30am (Last 24 hours)

1) Parathanam – 232.2mm (Dhanalakshmi Rajendran)

2) Valletta – 210.8mm ( Alphonsa Joppan)

3) Kavali – 223.6mm (Neha Rose Prasoon)

4) Mundappally – 178.4mm (Jissamol Varghese)

5) Olynadu – 127.4mm ( Anna Joseph)

6) Kootickal Town – 215mm (Ayona Maria Thomas)

7) Chappath – 218mm ( Sheza Sara Shuaib)

8) Kappilammod – 137.4mm (Christy Ann Thomas)

9) Thalumkal – 226.4mm (Vaishanavi Rajesh)

10) Kuppayakkuzhy – 140.4 mm ( Ginet Martin)

11) Elamkadu – 141.6mm (Vismaya Manoj)

Data Source: River & Rain Monitoring Kootickal 

Climate Action Group & Nallapadam / St. George HS Koottickal.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

അപ്പപ്പോഴത്തെ മഴ വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍ അറിയാന്‍ താഴെ കൊടുത്ത ലൈവ് അപ്‌ഡേറ്റ് ബോക്‌സ് ശ്രദ്ധിക്കുക.

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020