പ്രവാസി പുനരുദ്ധാരണപദ്ധതിക്ക് ബജറ്റിൽ 44 കോടി

പ്രവാസി പുനരുദ്ധാരണ
പദ്ധതിക്ക് ബജറ്റിൽ 44 കോടി

2024- 25 സാമ്പത്തിക വർഷം നോർക്കയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 143.81 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. ആഗോള മാന്ദ്യത്തിന്റേയും ഗൾഫ് രാജ്യങ്ങളിലെ ദേശീയവൽക്കരണത്തിന്റേയും ഫലമായി കേരളത്തിലേക്ക് തിരികെയെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിഷിച്ചുകൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിക്കായി
25 കോടി രൂപ വകയിരുത്തി.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനസംയോജന ഏകോപന പദ്ധതിക്കായി 44 കോടി
രൂപ വകയിരുത്തി. കുറഞ്ഞത് രണ്ട് വർഷക്കാലം വിദേശത്ത് ജോലിചെയ്ത്
മടങ്ങിവന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സാ സഹായം, ഒരു ലക്ഷം രൂപവരെ മരണാനന്തര ധനസഹായം, 15,000 രൂപ വരെ വിവാഹ
ധനസഹായം, വൈകല്യമുള്ളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് 10,000 രൂപ വരെ
ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ”സാന്ത്വന” പദ്ധതിക്ക്
33 കോടി രൂപ മാറ്റിവച്ചു.

”കേരള ദി നോൺ റസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ബോർഡ് മുഖേനയുള്ള ക്ഷേമപദ്ധതികൾക്കായി 12 കോടി
രൂപ വകയിരുത്തി.

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment