കവചം സൈറൺ ഇന്ന് ഇവിടങ്ങളിൽ
കാലാവസ്ഥാ, പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ ഇനി കവചം അപായ സൈറണുകകൾ മുഴങ്ങും. അതിൻ്റെ ട്രയൽ റൺ ഇന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഉണ്ടാകും. 85 കേന്ദ്രങ്ങളിലാണ് ഇന്ന് വൈകിട്ട് നാലിന് ശേഷം കവചം സൈറൺ മുഴങ്ങുക.
ദുരന്തങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള KaWaCHaM കവചം സൈറണ്‍ മുന്നറിയിപ്പിൻ്റെ ട്രയല്‍ റണ്‍ ആണിത്. വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ ദുരന്ത മുന്നറിയിപ്പ് വലിയ ശബ്ദത്തിലുള്ള സയറണ്‍ വഴി നല്‍കുന്നതിന്റെ പരീക്ഷണമാണ് നാളെ നടക്കുക. കേരളത്തില്‍ 85 സൈറണുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനാണ് ട്രയൽ നടത്തുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി KSDMA മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് metbeat news നോട് പറഞ്ഞു.
വൈകിട്ട് അപായ സൈറണ്‍ കേള്‍ക്കാം
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം സയറണ്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്ന് രാവിലെ മുതൽ ഉച്ച വരെയും തുടർന്ന് വൈകിട്ട്4 ന് ശേഷവും വിവിധ സമയങ്ങളിൽ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പൊതുജനം ഭയചിതരാകേണ്ടതില്ല. സംസ്ഥാനത്ത് 126 സൈറണുകളും മുന്നറിയിപ്പ് ലൈറ്റുകളുമാണ് സര്‍ക്കാര്‍ കെട്ടിടങ്ങളിലെ ടവറുകള്‍ വഴി സ്ഥാപിച്ചത്. വിവിധ മുന്നറിയിപ്പുകള്‍ക്ക് നേരത്തെ റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശവും നല്‍കും.
താഴെപറയുന്ന പട്ടികയിലെ സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഉച്ചവരെ സൈറൺ മുഴങ്ങുക
ജില്ലാ, താലൂക്ക് തലത്തിലാണ് നിലവില്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വിവിധ ദുരന്തങ്ങള്‍ക്ക് വിവിധ തരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുക. വ്യത്യസ്ത സിഗ്നലുകളിലായിരിക്കും ഇത്. അമേരിക്കയിലെ മാതൃകയില്‍ സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ്, ഗൂഗിള്‍ എ.പി.ഐകള്‍ വഴിയും മുന്നറിയിപ്പ് നല്‍കുന്നതാണ് ആലോചിക്കുന്നത്.
വൈകിട്ട് 4 ന് ശേഷം സൈറൺ മുഴങ്ങുന്ന ലൊക്കേഷനുകൾ
കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുന്ന നൗകാസ്റ്റ് മഴ മുന്നറിയിപ്പുകള്‍ മൊബൈല്‍ ഫോണുകളില്‍ സന്ദേശമായി ലഭിച്ചു തുടങ്ങുന്നുണ്ട്. അതത് പ്രദേശത്തെ നൗകാസ്റ്റുകളാണ് നല്‍കുന്നത്. കവചം സംവിധാനം വഴി ഔ്‌ദ്യോഗിക ഏജന്‍സികളായ കേന്ദ്ര കാലാവസഥാ വകുപ്പ്, ഇന്‍കോയ്‌സ്, കേന്ദ്ര ജല കമ്മിഷന്‍ എന്നിവയുടേത് മാത്രമായിരിക്കില്ല മുന്നറിയിപ്പായി നല്‍കുകയെന്നാണ് സൂചന. സ്വകാര്യ, പൊതു ഏജന്‍സികളുടെ വിവരങ്ങളും ഉള്‍പ്പെടുത്താനും നീക്കമുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.