സുള്ള്യയിൽ ഭൂചലനം : കാസർകോട്ടും അനുഭവപ്പെട്ടു

ദക്ഷിണ കന്നഡയിലെ സുള്ള്യയിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം കാസർകോട്ടും അനുഭവപ്പെട്ടു. സുള്ള്യയിൽ നിന്ന് തെക്കു കിഴക്ക് 9.6 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൂകമ്പ നിരീക്ഷകർ അറിയിച്ചു. രാവിലെ 7:45നാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് ആണ് നിരീക്ഷണം.
കാസർകോടും നേരിയ തോതിൽ ചലനം അനുഭവപ്പെട്ടു. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്.

Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment