ഇന്ന് കേരളം,കർണാടക,തമിഴ്നാട് ഒറ്റപ്പെട്ട മഴ സാധ്യത

ഇന്ന് കേരളം,കർണാടക,തമിഴ്നാട് ഒറ്റപ്പെട്ട മഴ സാധ്യത

കേരളത്തിൽ ഇന്ന് (ബുധൻ) ഒറ്റപ്പെട്ട മഴ സാധ്യത. രാവിലെ വടക്കൻ തമിഴ്നാട്ടിലെ ചെന്നൈ, കർണാകയിലെ മൈസൂരു, ബംഗളുരു, ഹാസൻ മേഖലയിലും മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ നിന്ന് മേഘങ്ങൾ കര കയറുന്നതാണ് കാരണം.

കേരളത്തിൽ പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം മഴക്ക് സാധ്യത. പകൽ എല്ലയിടത്തും പ്രസന്നമായ കാലാവസ്ഥ. വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ ഉച്ചയ്ക്ക് ശേഷം പ്രതീക്ഷിക്കാം. കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ ലഭിച്ചേക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് രാവിലെ ഭാഗിക മേഘാവൃതം .

കേരളത്തിൽ ചിലയിടങ്ങളിൽ ഉച്ചയ്ക്ക് നിഴലില്ലാ ദിനമാണ്. തിയതിയും വിശദാശങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Comment