അത് ആസിഡ് മഴയോ, സ്ഥിരീകരിക്കാൻ കഴിയുമോ? Weatherman Kerala പറയുന്നത് എന്ത്?

എറണാകുളത്ത് ഇന്ന് പെയ്ത മഴയിൽ അമ്ല സാന്നിധ്യമുണ്ടെന്നും ആദ്യ തുള്ളികളിൽ സൾഫ്യൂരിക് ആസിഡ് ഉണ്ടെന്നുമുള്ള വാർത്തകൾ കാണുന്നു. സ്വാഭാവികമായും കൊച്ചിയിൽ അമ്ലമഴക്ക് സാധ്യതയുണ്ടെന്ന് തള്ളിക്കളയുന്നില്ല. ഇക്കാര്യം ഇന്നലെ fb page ൽ കൊടുത്ത പോസ്റ്റിലും സൂചിപ്പിച്ചിരുന്നു. പക്ഷേ അമ്ല മഴ പെയ്‌തോ എന്നറിയാൻ മഴവെള്ളം പരിശോധിക്കണം.

ചിലർ ലിറ്റ്മസ് പേപ്പറിൽ മഴത്തുള്ളിയിട്ട് മഞ്ഞ നിറം കാണിച്ച് അമ്ലമഴ എന്നു പറയുന്നുണ്ട്. സാധാരണ മഴ വെള്ളത്തിന് 5.5 മുതൽ 5 വരെയാണ് പി.എച്ച് വാല്യു. ഇത് അമ്ല ഗുണമുള്ളതാണ്. കിണറിലെ വെള്ളവും ഏതാണ്ട് ഈ പി.എച്ച് റേഞ്ചിലാണ് വരുന്നത്. കേരളത്തിലെ മണ്ണ് അമ്ല ഗുണമുള്ളതിനാലാണിത്. 6 ൽ കൂടുതൽ പി.എച്ച് ഉള്ള വെള്ളമാണ് നല്ലത്.

5 പി.എച്ച് ഉള്ള ലായിനി ലിറ്റ്മസ് പേപ്പറിൽ ഒഴിച്ചാൽ മഞ്ഞ നിറമുണ്ടാകും. അമ്ല മഴ ഉണ്ടോ എന്നറിയാൻ പി.എച്ച് വാല്യു എത്രയെന്ന് കൃത്യമായി അറിയണം. പി.എച്ച് 4 ൽ കുറവുണ്ടെങ്കിലേ അമ്ല മഴ എന്നു പറയാനാകൂ എന്നാണ് United States Environmental Protection Agency യുടെ മാനദണ്ഡം. ഇതിന് പി.എച്ച് മീറ്റർ ഉപയോഗിച്ച് വെള്ളം പരിശോധിക്കണം. അന്തരീക്ഷത്തിലെ നൈട്രജൻ ഓക്‌സൈഡ്, സൾഫർ ഡൈ ഓക്‌സൈഡ് എന്നിവയാണ് ആസിഡ് മഴക്ക് കാരണം. വ്യവസായ ശാലകളുള്ള മേഖലയിലാണ് സാധാരണ ആസിഡ് മഴ പെയ്യുന്നത്.

കൊച്ചിയിൽ ഏലൂരിൽ ആസിഡ് മഴ സാധ്യതയുള്ള പ്രദേശമാണ്. പ്രത്യേകിച്ച് ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ, പക്ഷേ പറയാൻ ശാസ്ത്രീയ തെളിവ് വേണം എന്നുമാത്രം. ഇന്നു പെയ്ത മഴ വെള്ളത്തിന് പതയുന്ന സ്വഭാവവും അസാധാരണമായ മണവും ഉണ്ടായിരുന്നതായി മെറ്റ്ബീറ്റ് വെതർ ടെലഗ്രാം ഗ്രൂപ്പിൽ ഒരാൾ സന്ദേശം അയച്ചിരുന്നു. വെള്ളം പരിശോധിച്ചാലേ കാരണം വ്യക്തമാകൂ.

Leave a Comment