Menu

യു എ ഇ യിൽ കടൽ പ്രക്ഷുബ്ധം, ശക്തമായ കാറ്റും; അബുദാബി , റാ സൽഖൈമ എന്നിവിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം

യു എ ഇ യിൽ ശക്തമായ കാറ്റ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത. അതിനാൽ ബീച്ചിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക. നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി അനുസരിച്ച് അബുദാബി, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലുടനീളം മേഘാവ്യതമായ അന്തരീക്ഷം ആയിക്കും.

കാറ്റ് ആവർത്തിച്ച് വിശാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും കടലിന് മുകളിലൂടെ, മണിക്കൂറിൽ 15-25 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ എത്താം.

കടൽ സാമാന്യം ശാന്തമായിരിക്കും, വെള്ളിയാഴ്ച പുലർച്ചയോടെ അറേബ്യൻ ഗൾഫിൽ കൂടുതൽ പ്രക്ഷുബ്ധമാകും, ഒമാൻ കടലിൽ പൊതുവെ മിതമായ ശാന്തത അനുഭവപ്പെടും, വൈകുന്നേരത്തോടെ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാം.

ശരാശരി, ഉയർന്ന താപനില 20-ൽ ആയിരിക്കുമെന്നും പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ദുബായിൽ ഇപ്പോൾ താപനില 27 ഡിഗ്രി സെൽഷ്യസാണ്.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed