ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റിൽ 220 ൽ അധികം പേർ മരണപ്പെട്ടു

ഉഷ്ണമേഖല ചുഴലിക്കാറ്റ് എന്ന റെക്കോർഡിട്ട ഫ്രെഡി രണ്ടാംതവണയും ദക്ഷിണാഫ്രിക്കയുടെ തീരത്തെത്തി. അതേസമയം മലാവി, മൊസാമ്പിക് , മഡഗാസ്കർ എന്നിവിടങ്ങളിൽ മൊത്തം മരണസംഖ്യ 220 ആയി. ഒരു മാസത്തിലധികം നീണ്ടു നിന്ന് ഫ്രെഡി റെക്കോർഡ് ഇട്ടെങ്കിലും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കി.

കാലാവസ്ഥാവ്യതിയാനം മൂലം സമുദ്ര ജലത്തിന്റെ ഉപരിതലത്തിലുള്ള താപ ഊർജ്ജo ശക്തമായ കൊടുങ്കാറ്റുകൾക്ക് കാരണമാകുന്നു എന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മലാവിയിൽ 190 പേർ മരിച്ചതായി അധിക്യതർ അറിയിച്ചു. നിരവധി പേരെ കാണാതാവുകയും, പരിക്കേൽക്കുകയും ചെയ്തു.

മൊസാബിക്കിൽ മരണ സംഖ്യ 20 ആയി. മലാവിയിലെ ബാൻറ്റയർ നഗരത്തിൽ മണ്ണിനടിയിൽപ്പെട്ടവരിൽ പലരും മരിച്ചു. നിരവധി വീടുകളും, റോഡുകളും തകർന്നു . രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു. ഓസ്ട്രേലിയയുടെ തീരത്ത് വികസിച്ച ഫ്രെഡി ഇന്ത്യൻ മഹാ സമുദ്രത്തിൽ 8000 കിലോമീറ്ററിലധികം സഞ്ചരിച്ച് ഫെബ്രുവരി അവസാനത്തോടെ മഡഗാസ്ക്കറിലും, മൊസാബിക്കിലും കരകയറി.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment