India kerala weather update 13/11/23
ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ മേഖലയിൽ നാളെ (14/11/23) ന്യൂനമർദം രൂപപ്പെടും. തായ്ലന്റ് കടലിടുക്കിൽ മിഡ് ട്രോപോസ്ഫിയറിൽ ചക്രവാത ചുഴി രൂപം കൊണ്ടു. ഇത് ഇന്ന് ബംഗാൾ ഉൾക്കടലിലേക് നീങ്ങും. തുടർന്ന് ന്യൂനമർദത്തിലേക്ക് പരിവർത്തനം ചെയ്യാനാണ് സാധ്യത.
തീവ്ര ന്യൂനമർദം (Depression) ആയേക്കും
ബംഗാൾ ഉൾക്കടലിൽ നാളെ രൂപ പെടും എന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം തീവ്രമാകും. ഈ മാസം 16 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ വച്ചാണ് തീവ്രമാകുക. തുടർന്ന് ഇന്ത്യൻ തീരം ലക്ഷ്യമാക്കി നീങ്ങും.
ശക്തമായ മഴ സാധ്യത
ബംഗാൾ ഉൾക്കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ തമിഴ്നാട് തീരങ്ങൾ, തീരദേശ ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ ഈ സിസ്റ്റം ശക്തമായതോ അതിശക്തമായതോ ആയ മഴ നൽകും. കേരളത്തിലെ ചില ജില്ലകളിൽ 16 ന് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴയും ന്യൂനമർദത്തിന്റെ പരോക്ഷമായ സ്വാധീന ഫലമായി ഉണ്ടാകും.
മൽസ്യ തൊഴിലാളികൾ ശ്രദ്ധിക്കുക
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് കേരളം, കർണാടക തീരത്ത് മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല. ലക്ഷദ്വീപ് തീരത്ത് കടലിൽ മൽസ്യ ബന്ധന വിലക്കുണ്ട്. മധ്യ കിഴക്കൻ അറബി കടലിലെ അന്തരീക്ഷ ചുഴി കാരണം ലക്ഷദ്വീപ് മേഖലയിൽ മണിക്കൂർ 55 കി.മീ വരെ വേഗത്തിൽ കാറ്റ് ഉണ്ടായേക്കും. കന്യാകുമാരി, തെക്കൻ തമിഴ്നാട്, പുതുച്ചേരി തീരത്തും മൽസ്യ ബന്ധന വിലക്കുണ്ട്.