ഭൂചലനം ഉണ്ടാകുന്നതെങ്ങനെ? ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തലുകൾ

ഭൂചലനം ഉണ്ടാവുന്നതെങ്ങനെ? ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകളെ കുറിച്ച് അറിയാം.വിപരീത ദിശകളിലേക്ക് സ്ലൈഡുചെയ്യുന്ന രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ പെട്ടെന്ന് വഴുതി വീഴുമ്പോഴാണ് ഭൂകമ്പമുണ്ടാകുന്നത്. ടെക്‌റ്റോണിക് പ്ലേറ്റുകള്‍ ഭൂമിയുടെ പുറംതോടും ആവരണത്തിന്റെ മുകള്‍ ഭാഗവും ചേര്‍ന്നതാണ്.

ഭൂമിയിലെ പുറംതോട് (Mantle) ലെ താപം, റിഡ്ജ് പുഷ് എന്ന ടെക്ടോണിക് പ്ലേറ്റുകളിലെ അഗ്രഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്ന ഭൂഗുരുത്വ ബലം, സ്ലാബ് പുള്‍ എന്നിവയെല്ലാമാണ് ടെക്ടോണിക് പ്ലേറ്റുകളെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൊറോക്കോയില്‍ 6.8 തീവ്രതയുള്ള ഭൂചലനം രണ്ടായിരത്തിലേറെ പേരുടെ ജീവനെടുത്തു. ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറേ അറ്റത്തുള്ള രാജ്യമാണ് മൊറോക്കോ. തൊട്ടടുത്ത് വടക്കായി സ്‌പെയിന്‍. ഇവിടെ നിന്ന് യൂറോപ്പ് തുടങ്ങുന്നു. പടിഞ്ഞാറന്‍ തീരത്തായി അറ്റ്‌ലാന്റിക് സമുദ്രവുമായും മധ്യധരണ്യാഴിയുമായും തീരം പങ്കിടുന്നു.

ഭൂചലനം ഉണ്ടാകുന്നതെങ്ങനെ?   ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തലുകൾ
ഭൂചലനം ഉണ്ടാകുന്നതെങ്ങനെ? ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തലുകൾ

നാലോളം സംസ്‌കാരങ്ങള്‍ സംഗമിച്ച ഭൂമിയാണ് മൊറോക്കോ. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ മറാക്കേഷിലെ പുരാതന കെട്ടിടങ്ങളാണ് ശക്തമായ ഭൂചലനത്തില്‍ തകര്‍ന്നത്.

ഭൂചലനം ഉണ്ടാകുന്നത് എങ്ങനെ?

ജിയോളജിക്കല്‍ കാര്‍ ക്രാഷ് എന്നറിയപ്പെടുന്ന കൂട്ടിയിടിയാണ് ഭൂചലനങ്ങള്‍ക്ക് കാരണം. സാധാരണ കാറുകള്‍ തമ്മില്‍ ചെറു ഉരസില്‍ നടത്തുന്നതുപോലെ ടെക്ടോണിക് പ്ലേറ്റുകള്‍ തമ്മില്‍ ഉരസുമ്പോഴുണ്ടാകുന്ന ഊര്‍ജം പുറംതള്ളുന്നതാണ് ഭൂചലനത്തിന് കാരണം. പ്രതിവര്‍ഷം 4 മില്ലി മീറ്റര്‍ ഇത്തരത്തില്‍ പ്ലേറ്റുകള്‍ തെന്നി നീങ്ങാറുണ്ട്. മറേക്കാഷിലെ ഭൂചലന പ്രഭവ കേന്ദ്രം അറ്റ്‌ലസ് പര്‍വതത്തിലാണ്. ഇവിടെ 7.2 തീവ്രത രേഖപ്പെടുത്തിയെന്നാണ് മൊറോക്കന്‍ ജിയോഫിസിക്‌സിന്റെ ഡാറ്റ പറയുന്നത്.

യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ ഡാറ്റ പ്രകാരം തീവ്രത 6.8 ആണ്. 1900 ത്തിന് ശേഷം ഇതുവരെ ഈ മേഖലയില്‍ 6 ന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

25 വര്‍ഷത്തെ നാശനഷ്ടമുണ്ടാക്കിയ ഭൂചലനങ്ങള്‍

2015 ഏപ്രില്‍ 25 : നേപ്പാളില്‍ 7.8 തീവ്രതയില്‍ ഭൂചലനം, 8,800 പേരിലധികം മരിച്ചു

2023 ഫെബ്രുവരി 6 : തുര്‍ക്കിയിലും സിറിയയിലും 7.8 തീവ്രതയുള്ള ചലനം, അരലക്ഷം പേര്‍ മരിച്ചു

2023 സെപ്റ്റംബര്‍ 8 : മൊറോക്കോയില്‍ 6.8 തീവ്രതയുള്ള ഭൂചലനത്തില്‍ 1000 ത്തിലധികം പേര്‍ മരിച്ചു

Leave a Comment