കേരളത്തില്‍ മെയ് 18 മുതല്‍ അതിശക്തമായ മഴ സാധ്യത

കേരളത്തില്‍ മെയ് 18 മുതല്‍ അതിശക്തമായ മഴ സാധ്യത

കേരളത്തില്‍ മെയ് 18 മുതല്‍ പ്രീ മണ്‍സൂണ്‍ മഴ ശക്തിപ്പെടും. മെയ് 18 നും 21 നും ഇടയിലുള്ള ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴക്കോ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തീവ്ര മഴക്കോ സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു. ഇതു സംബന്ധിച്ച പ്രാഥമിക സൂചന ഇന്ന് രാവിലെ മെറ്റ്ബീറ്റ് പുറത്തുവിട്ടിരുന്നു.

അന്തരീക്ഷസ്ഥിതി

കന്യാകുമാരി കടലിനു മുകളിലും തെക്കന്‍ തമിഴ്‌നാട് തീരത്തോടും ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്ന് 1.5 കി.മി, 4.5 കി.മി ഉയരത്തിലായി രണ്ട് ചക്രവാതച്ചുഴികള്‍ നിലവിലുണ്ട്. ഇവ തമിഴ്‌നാട്ടിലും കേരളത്തിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്ക് കാരണമാകും.

കിഴക്കന്‍ മേഖലയിലേക്കുള്ള അനാവശ്യ യാത്രകള്‍ സുരക്ഷിതല്ല. ഏതെല്ലാം പ്രദേശങ്ങളില്‍ തീവ്രമഴയോ അതിശക്തമായ മഴയോ ഉണ്ടാകുമെന്നത് ഇപ്പോഴേ പ്രവചിക്കാനാകില്ല. ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേഷന്‍ അതിനായി നോക്കണമെന്നും ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.

തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദത്തിന് സമാനമായ അന്തരീക്ഷസ്ഥിതി ഉടലെടുക്കുന്നതിനാല്‍ അന്തരീക്ഷത്തിന്റെ മധ്യ ഉയരങ്ങളില്‍ ശക്തമായ കാറ്റ് മഴക്ക് കാരണമാകും. ഇത് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പൈനാവ്, കട്ടപ്പന, പീരുമേട്, കോതമംഗലം, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളില്‍ അതിശക്തമായ മഴക്ക് കാരണമാകുമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.

മെയ് 18 ന് തന്നെ കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ മഴ ലഭിക്കും. മെയ് 20 നും 21 നും കേരളത്തില്‍ മഴയുടെ ശക്തി കൂടും. മധ്യ, തെക്കന്‍ ജില്ലകള്‍ക്ക് പുറമേ വടക്കന്‍ കേരളത്തിലും ഈ ദിവസങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കണം. മലപ്പുറം ജില്ലയുടെ കിഴക്കന്‍ മലനിരകളിലും പാലക്കാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും മേഘങ്ങള്‍ കനത്തു പെയ്‌തേക്കും.

ജാഗ്രത വേണം

തീരദേശത്തും കിഴക്കന്‍ മലയോരത്തും ഒരുപോലെ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പ്രവചനത്തില്‍ ദൃശ്യമാകുന്നത്. ഇത് നഗരങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടാക്കുകയും കിഴക്കന്‍ മലയോരമേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടാക്കുകയും ചെയ്യും. മെയ് 21 ന് ചൊവ്വ കോഴിക്കോട്, കൊച്ചി, ആലപ്പുഴ നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടാക്കുന്ന മഴ പ്രതീക്ഷിക്കുന്നു. കൊല്ലം വരെ ഇടിയോടെ ശക്തമായ മഴ തുടരും.

മെയ് 20 നും കേരളത്തില്‍ മഴയുണ്ടെങ്കിലും കൂടുതല്‍ മഴയും കടലില്‍ പെയ്തുപോകുമെന്നാണ് കരുതുന്നത്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശത്ത് മഴ ലഭിക്കും.

അതിനിടെ കാലവര്‍ഷം മെയ് 19 ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍്ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് മെയ് 31 ഓടെ കേരളത്തില്‍ എത്തും. ശക്തമായ മഴ പ്രവചനത്തെ തുടര്‍ന്ന് മെയ് 18 ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 19 ന് ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും 20 ന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment