ശക്തമായ വേനൽ മഴ: വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടം ഉൾപ്പെടെ രണ്ടു മരണം

സംസ്ഥാനത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ വേനൽ മഴയിൽ വ്യാപകമായ നാശനഷ്ടം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷിക്കും നാശം. വൈദ്യുതിത്തൂണുകള്‍ക്കും ലൈനുകള്‍ക്കുക്കും മുകളില്‍ വൃക്ഷങ്ങള്‍ കടപുഴകി വീണതിനെത്തുര്‍ന്ന് വിവിധ പ്രദേശങ്ങള്‍ ഇരുട്ടിലായി.

ഇന്നലെ വൈകിട്ട് നാലോടെ വീശിയ കാറ്റിലാണ് നാശനഷ്ടം. അടൂർ താലൂക്കിൽ കാറ്റിലും മഴയിലും 22 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് ഏറത്ത് വില്ലേജിലാണ് 15 വീടുകൾക്ക് അവിടെ നാശനഷ്ടം സംഭവിച്ചു അടൂരിൽ ഒരാളും കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ ഒരാളും മരണപ്പെട്ടു.

ഇതുവരെ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളിലും ശക്തമായ കാറ്റിനു മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ആളുകൾ ജാഗ്രത പാലിക്കുക. ശക്തമായ കാറ്റും മഴയും വന്നാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനം സൈഡിൽ ഒതുക്കി ഏറ്റവും ഉറപ്പുള്ള കെട്ടിടത്തിലേക്ക് മാറുക.

കാർ ഉൾപ്പെടെ മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ തുറസായ സ്ഥലത്ത് വാഹനം ഒതുക്കി നിർത്തുന്നതാണ് ഉചിതം. വീടിനുള്ളിൽ ഉള്ളവർ ഒരു കാരണവശാലും വീടിനു പുറത്തേക്ക് ഇറങ്ങരുത്. വരും ദിവസങ്ങളിൽ അതിശക്തമായ ഇടിമിന്നലും സാധ്യതയുണ്ട്. ഇന്നും വിവിധ പ്രദേശങ്ങളിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ മിന്നലും ഇടിയും കാറ്റും പ്രതീക്ഷിക്കാം.

വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. മറ്റു പ്രദേശങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത ഉള്ളത്. നാളെ(6 / 4/ 2023) വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാം.
ഇടിമിന്നൽ സാധ്യത മുൻകൂട്ടി അറിയുന്നതിനുo ട്രാക്ക് ചെയ്യുന്നതിനും മെറ്റ് ബീറ്റ് വെതർ റഡാർ സംവിധാനം ഉപയോഗിക്കാം. ലിങ്ക്

LIGHTNING STRIKE MAP

പത്തനംതിട്ട വാഴക്കൊന്നും 7.15 സെന്റീമീറ്റർ ഒറ്റപ്പെട്ട ശക്തമായ മഴയും, തിരുവനന്തപുരം തട്ടത്തുമല 4.8 സെന്റീമീറ്റർ ഇടുക്കി പീരുമേട് 2.3 cm തിരുവനന്തപുരം നെയ്യാറ്റിൻകര 2. 05 സെന്റീമീറ്റർ എന്നിങ്ങനെയാണ് ഇന്നലെ മഴ രേഖപ്പെടുത്തിയത്.

Share this post

Leave a Comment