തെക്കന്‍ കേരളത്തില്‍ കനത്ത മഴ, ചില താലൂക്കില്‍ നാളെ അവധി
കേരളത്തിന്റെ തെക്കന്‍, മധ്യ ജില്ലകളില്‍ ശക്തമായ തുടരുന്നു. ചില താലൂക്കുകളില്‍ നാളെ (തിങ്കള്‍) ജില്ലാ കല്കടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. ഇന്ന് രാവിലെ മുതല്‍ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലെ ചില പ്രദേശങ്ങളിലും മഴ ലഭിച്ചു.
വൈകിട്ടോടെ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ കനത്തു. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കനത്ത മഴ ലഭിച്ചത്. രാത്രിയോടെ കണ്ണൂരിലും മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്ഡ രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നു രാത്രി ജാഗ്രത
ഇന്നു രാത്രി പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും 40 കിലോമീറ്റര്‍ വരെയുള്ള ശക്തമായ കാറ്റിനും സാധ്യത.
കടലാക്രമണം, വീടു തകര്‍ന്നു
പൊന്നാനി പാലപ്പെട്ടിയിലും വെളങ്കോടും കടലാക്രമണമുണ്ടായി. രണ്ടു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.
നാളെ (തിങ്കൾ അവധി)
വയനാട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. തിരുനെല്ലി പഞ്ചായത്തുകളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കല്ക്ടര്‍ നാളെ (തിങ്കള്‍) അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കിയിട്ടുണ്ട്.
For Live Weather : visit metbeat.com
English Summary: Heavy rains in South Kerala have led to a holiday announcement in some taluks. Stay updated on weather conditions and local advisories.