ഒമാനിൽ കനത്ത മഴ; വാദിയിൽ അകപ്പെട്ട് രണ്ടുപേർ മരിച്ചു

ഒമാനിൽ കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന വാദിയിൽ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തി​ലെ വാദി അൽ ബത്തയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

മൂന്നു വാഹനങ്ങളിലായി ഒമ്പതുപേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്​. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്ക്​ വേണ്ടി നടത്തിയ തിരിച്ചിലിനിടെയാണ്​ ഒരു സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ്​ തിരച്ചിൽ നടത്തിയിരുന്നത്​.

അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചവരെ മഴ തുടരുമെന്ന്‌ ഒമാൻ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. പാറകൾ ഇടിഞ്ഞ്​ വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയാണ്​ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്​.

പലയിടങ്ങളിലും ശക്​തമായ കാറ്റും ഇടിമിന്നലും ഉണ്ടായി. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. തെക്ക്​, വടക്ക്​ ശർഖിയ, വടക്ക്, തെക്ക് ബാത്തിന, ദാഹിറ ദാഖിലിയ, മസ്‌കത്ത്​ തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലാണ്​ മഴ ലഭിച്ചത്​. വാദികൾ പലയിടത്തും നിറഞ്ഞൊഴുകുകയാണ്​.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment