⁠Weather News>Kerala>heavy-rains-ease-in-kerala-today

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് ശമനം

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Maneesha M.K
1 min read
Published : 20 Nov 2025 10:10 AM
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് ശമനം
Add as a preferred
source on Google
Nov 20, 2025 10:10 AM
മഴ മുന്നറിയിപ്പിൽ മാറ്റം
നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോട്ടയം, പത്തനംതിട്ട, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.മറ്റ് ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശബരിമല തീർഥാടകർക്കും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ, വിനോദസഞ്ചാരികളും തീർഥാടകരും ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കന്യാകുമാരി കടലിന് മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെന്നും ശനിയാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.