കനത്ത മഴ: കോഴിക്കോട് ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്; ഷോളയൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ കോഴിക്കോട് കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്. കുറ്റിയാടിയിൽ പലയിടത്തും വെള്ളം കയറി. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട കാറിനു മുകളിലേക്ക് മരം വീണു കാർപൂർണമായും തകർന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലടക്കം കനത്ത മഴയാണ് ഇന്നലെ ലഭിച്ചത്.

അതേസമയം പാലക്കാട് ജില്ലയിലും കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. അട്ടപ്പാടി ഷോളയൂരില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പാലക്കാട് ചാലിശ്ശേരി സംസ്ഥാനപാതയില്‍ വന്‍മരം കടപുഴകി വീണു. ആർക്കും പരിക്കുകളില്ല. പലയിടത്തും വൈദ്യുതി വിതരണവും പൂർണമായും തടസപ്പെട്ടു. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച പുലർച്ച വരെ ഷൊർണൂർ ഒറ്റപ്പാലം മേഖലകളിൽ ശക്തമായ മഴയായിരുന്നു. രാവിലെയോടെ മഴയ്ക്ക് ശമനം ഉണ്ടായി.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment