കാലാവസ്ഥ വില്ലൻ ആകുമോ; വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്താൻ വൈകും.
രണ്ടാം കപ്പലായ ഷെൻ ഹുവ 29 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്താൻ വൈകും (Vizhinjam International Port). കപ്പൽ വൈകുന്നത് പ്രതികൂല കാലാവസ്ഥ കാരണമാണ്. ഇന്ന് രാവിലെ (നവംബർ 9) കപ്പൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
വിഴിഞ്ഞത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ-29. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പൽ വിഴിഞ്ഞത്തേക്ക് വരുന്നത്. കഴിഞ്ഞമാസം ഒക്ടോബർ 24-നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ പുറപ്പെട്ടത്.
അതേസമയം ഈ മാസം 25നും ഡിസംബർ 15നും വിഴിഞ്ഞത്തേക്ക് കപ്പലുകൾ എത്തും. തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റൻ ക്രെയിനുകളും 24 യാർഡ് ക്രയിനുകളുമാണ് ഇതിലൂടെ വിഴിഞ്ഞം തീരത്ത് എത്തിച്ചേരുന്നത്.
There is no ads to display, Please add some