കനത്ത മഴ; തിരുവനന്തപുരം വീണ്ടും വെള്ളത്തിൽ, അരമണിക്കൂറിൽ 38 mm മഴ

കനത്ത മഴയിൽ തിരുവനന്തപുരം നഗരം വീണ്ടും വെള്ളത്തിൽമുങ്ങി. നെയ്യാറ്റിൻകരയിൽ അരമണിക്കൂറിന് ലഭിച്ചത് 38 എം എം മഴയാണ്. നഗരത്തിലും മലയോര മേഖലകളിലും ശക്തമായ മഴയാണ്.

വരും മണിക്കൂറുകളിലും ഒറ്റപ്പെട്ട മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത.കനത്ത മഴയില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. വിതുരയില്‍ വാമനപുരം നദി കരകവിഞ്ഞു. പൊന്നാംചുണ്ട് പാലം മുങ്ങി. പൊഴിയൂരില്‍ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്.

കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു.തിരുവനന്തപുരത്ത് ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയാണ്.

കനത്ത മഴ; തിരുവനന്തപുരം വീണ്ടും വെള്ളത്തിൽ, അരമണിക്കൂറിൽ 38 mm മഴ
കനത്ത മഴ; തിരുവനന്തപുരം വീണ്ടും വെള്ളത്തിൽ, അരമണിക്കൂറിൽ 38 mm മഴ

നെയ്യാറ്റിന്‍കരയിലും അഗസ്ത്യ വനമേഖലയിലും കനത്ത മഴയാണ്. ധനുവച്ചപുരം-ഉദിയന്‍കുളങ്ങര റോഡില്‍ ശക്തമായ മഴയില്‍ മരം കടപുഴകി വീ
ണ് ഗതാഗതം തടസപ്പെട്ടു.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment