kerala weather 18/12/23 : ഇന്നും കനത്ത മഴ, ഏതെല്ലാം പ്രദേശങ്ങളിൽ എന്നറിയാം
കഴിഞ്ഞദിവസം ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴി ഇന്നലെ കന്യാകുമാരി കടലിൽ എത്തിയിരുന്നു. ഇന്ന് ചക്രവാത ചുഴി അറബിക്കടലിലും എത്തുന്നതിനാൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഈ സിസ്റ്റത്തിന്റെ സ്വാധീനം പ്രതീക്ഷിക്കാവുന്ന Metbeat Weather പറയുന്നു. ഇന്നലെ തമിഴ്നാട്ടിൽ ചക്രവാത ചുഴി 100 വർഷത്തിനിടെ ഉണ്ടാകുന്ന റെക്കോർഡ് മഴയാണ് നൽകിയത്. ഇന്നും കന്യാകുമാരി, നാഗർകോവിൽ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
രാവിലത്തെ ഉപഗ്രഹ ചിത്രം പ്രകാരം, തിരുവനന്തപുരത്തുനിന്ന് ഏകദേശം 89 കിലോമീറ്റർ അകലെയാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ തമിഴ്നാടും കേരളത്തിന്റെ കിഴക്കൻ മേഖലയിലും ഇന്ന് രാവിലെയും ഉച്ചയ്ക്കും മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകും. മധുര, ദിണ്ടുക്കൽ, ധാരാപുരം, തിരുനെൽവേലി, കന്യാകുമാരി, ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ ഇന്ന് മഴ ഉണ്ടാകും.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി, എറണാകുളം, ആലപുഴ, തൃശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപുഴ , ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കണം.
ചക്രവാത ചുഴി നാളെ മുതൽ കേരള തീരത്തു നിന്ന് അകന്നു പോകുന്നതോടെ മഴ കുറഞ്ഞു തുടങ്ങും.