ഉത്തർപ്രദേശിൽ മതിലിടിഞ്ഞ് രണ്ടിടങ്ങളിലായി 12 മരണം. ലഖ്‌നൗവിൽ ഒമ്പതു പേരും ഉന്നാവോയിൽ മൂന്നു പേരുമാണ് മരിച്ചത്.
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ന്യൂനമർദ്ദം വെൽ മാർക്ഡ് ലോ പ്രഷറായി (WML) ഉത്തർപ്രദേശിനു മുകളിൽ തുടരുകയാണ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദ്ദ പാത്തി (Trough) ന്യൂനമർദ്ദത്തിലേക്ക് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ മേഖലയിൽ മഴ ശക്തമായി പെയ്യുകയാണ്. ഉത്തർപ്രദേശിലെ ഖോര്പൂർ വഴി കാലവർഷ പാത്തി (Monsoon Trough) സഞ്ചരിക്കുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ കൂടുതൽ മഴ ഉത്തർപ്രദേശിൽ ഡൽഹിയിലും ലഭിക്കുമെന്നാണ് നിരീക്ഷണം.
ലഖ്‌നൗവിലെ ദിൽകുഷയിലാണ് മതിലിടിഞ്ഞത്. ഇവിടെ ഒമ്പതുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ കുട്ടികളും സത്രീകളും ഉൾപെടുന്നു.
ഉന്നാവോയിൽ വീടിന്റെ മേൽക്കൂര തകർന്നു ചുമരും ഇടിഞ്ഞു വീണു. ഇവിടെ രണ്ടു കുട്ടികൾ ഉൾപെടെ മൂന്നു പേരാണ് മരിച്ചത്. ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവങ്ങളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Related Posts
Gulf, Weather News - 1 month ago
ഒമാനിൽ ഇന്നും നാളെയും മഴ തുടരും
Kerala, Weather News - 3 months ago
LEAVE A COMMENT