പത്തനംതിട്ടയിൽ തീവ്രമഴ : ഇന്ന് 3 ജില്ലകളിൽ മഞ്ഞ അലർട്ട്

പത്തനംതിട്ടയിൽ തീവ്രമഴ

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം ശക്തമായി. തെക്കൻ കേരളത്തിൽ തീവ്രമഴ രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കക്കിയിൽ തീവ്ര മഴയായ 22.6 സെ.മി രേഖപ്പെടുത്തി. ഇതിനു കാരണ ലഘു മേഘവിസ്ഫോടനം എന്നാണു കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.

സെപ്റ്റംബർ 2 മുതൽ കേരളത്തിൽ മഴ കനക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ Metbeat Weather പ്രവചിച്ചിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ തന്നെ തെക്കൻ ജില്ലകളിൽ മഴ ലഭിച്ചു തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച രാത്രി മഴവെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ തു റന്നുവിട്ടിരുന്നു. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ അതിശക്തമായ മഴയാണ് ഇതിനു കാരണമായത്. ജില്ലയിലെ അത്തി ക്കയത്ത് 16 സെന്റീമീറ്റർ, ആങ്ങമൂഴിയിൽ 15.3 സെന്റിമീറ്റർ, മൂഴിയാറിലും ഉള്ളുങ്കലിലും 14.7 സെന്റീമീറ്റർ വീതവും മഴ പെയ്തതായാണ് മാപിനികളിൽ രേഖപ്പെടുത്തിയത്. ഉൾ വനത്തിൽ ഉരുൾപൊട്ടി മലവെള്ളം എത്തിയതാണ് മൂഴിയാറിലേക്കുള്ള നീരൊഴുക്ക് പെട്ടെന്ന് ഉയരാൻ കാരണമെന്നാണ് നിഗമനം. നീരൊഴുക്ക് കുറഞ്ഞതോടെ ഇന്നലെ രാവിലെ മൂഴിയാറിലെ ഷട്ടറുകൾ അടച്ചു.

വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിൽ ഗതാഗതതടസ്സവും ഉണ്ടായി. അതേസമയം വെള്ളിയാഴ്ച രാത്രി മുതൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞു.

അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെട്ടെങ്കിലും കാറ്റ് പ്രതികൂലമായതാണ് മഴ കുറയാൻ കാരണം. അരുവിക്കര സംഭരണിയുടെ രണ്ടു ഷട്ടറുകൾ തുറന്നു. തിരുവനന്തപുരത്തു കരമനയാറിനു സമീപം ത മസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു നിർദ്ദേശം നൽകിയിരുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കേരളത്തിൽ മഴ കനക്കുമെന്നും കഴിഞ്ഞ ആഴ്ച Metbeat Weather റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം കേന്ദ്ര കാലാവസ്ഥ വകുപ്പും (IMD) ഇന്നലെ സ്ഥിരീകരിച്ചു.

കാലാവസ്ഥ വകുപ്പിന്റെ ഔദ്യാഗിക കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിലെ റാന്നി (13 സെ.മി) ഇടുക്കി പീരുമേട് (11 സെ.മി) എന്നിവിടങ്ങളിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ 6 സെന്റി മീറ്ററും പിരിപ്പൻകോട്ടും തിരുവനന്തപുരം നഗരത്തിലും 3 സെ.മീ മഴ രേഖപ്പെടുത്തി.

Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment