വടക്കൻ തമിഴ്നാട്ടിൽ നിന്ന് വടക്കൻ കേരളത്തിന് മുകളിലെത്തിയ മന്ദൂസ് ചുഴലിക്കാറ്റിന്റെ ശേഷിപ്പുകൾ കേരളത്തിൽ രണ്ടുദിവസമായി കനത്ത മഴ നൽകുകയാണ്. ഇന്നലെ രാവിലെ വടക്കൻ കേരളത്തിന്റെ മുകളിൽ ചക്രവാത ചുഴിയായി ഇത് മാറിയിട്ടുണ്ട്. ഇന്ന് രാവിലെ ഈ ചക്രവാതെ ചുഴി അറബിക്കടലിലേക്ക് പ്രവേശിക്കുകയാണ്. തെക്കു കിഴക്കൻ അറബിക്കടലിൽ എത്തിയശേഷം ചക്രവാത ചുഴി വീണ്ടും ശക്തിപ്പെട്ടു ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ട്. തുടർന്ന് ഇന്ത്യയുടെ തീരത്ത് നിന്ന് അകന്നുപോകും കടലിൽ മധ്യഭാഗത്ത് ദുർബലമാവുകയും ചെയ്യും.
കേരളത്തിൽ ഇന്നും ശക്തമായ മഴ
ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇന്നും മഴക്ക് സാധ്യത. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത 12 മണിക്കൂറിൽ പ്രതീക്ഷിക്കാം. തുടർന്ന് തെക്കൻ കേരളത്തിൽ മഴ ബുധനാഴ്ചയോടെ ദുർബലമാകും. പിന്നീട് വടക്കൻ കേരളത്തിലും മഴ ദുർബലമാകും. മറ്റൊരു ന്യൂനമർദ്ദം കൂടി ബംഗാൾ കടലിൽ രൂപപ്പെടാൻ അടുത്തയാഴ്ച സാധ്യതയുണ്ട്. കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.