weather in kerala 20/06/24: മഴ കനക്കും ; സൊമാലി ജെറ്റ് സ്വാധീനം നാളെ മുതൽ

weather in kerala 20/06/24: മഴ കനക്കും ; സൊമാലി ജെറ്റ് സ്വാധീനം നാളെ മുതൽ

weather in kerala കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴ ശക്തിപ്പെടും. നാളെ മുതൽ കാലവർഷം കൂടുതൽ ശക്തമായി വിവിധ ജില്ലകളിൽ ലഭിച്ചു തുടങ്ങും. സോമാലി ജെറ്റിന്റെ (Somali Jet Stream) സ്വാധീനം മൂലമാണ് വെള്ളിയാഴ്ച മുതൽ വിവിധ ജില്ലകളിൽ മഴ ശക്തിപ്പെടുക.

ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രം പ്രകാരം കേരളത്തിൻ്റെ തീരങ്ങളിൽ മേഘങ്ങളുടെ സാന്നിധ്യം ഉണ്ട്. കടലിൽ വിവിധ ഭാഗങ്ങളിലായി മഴ ലഭിക്കുന്നു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് മഴ സാധ്യത.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും തൃശൂർ ജില്ലയിലെ ചാവക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും കൊണ്ടോട്ടിയിലും കൊല്ലത്തും പുനലൂരിലും ഉച്ചയ്ക്ക് മുമ്പ് മഴ ലഭിക്കും.

തെക്കൻ കേരളത്തിൻ്റെ കടലിൽ തീരത്തോട് ചേർന്ന് മഴ ലഭിക്കുന്നതായി റഡാർ ചിത്രങ്ങൾ വ്യക്തമാക്കുന്നു. വടക്കൻ കേരളത്തിലും തീരപ്രദേശങ്ങളിലും കടലിലും മഴയുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു.

Imsge Credit : Radar/ IMD

ഉച്ചയോടെ കാറ്റു കൂടുതൽ അനുകൂലമാകുന്നതോടെ മഴ മറ്റു ജില്ലകളുടെ കരയിൽ ലഭിച്ചു തുടങ്ങും. അതുവരെ ഒറ്റപ്പെട്ട ശക്തമായ മഴ തീരപ്രദേശങ്ങളിലും ഇടനാട്ടിലും ലഭിക്കാനാണ് സാധ്യത. ഇന്നും നാളെയുമായി കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് മാത്രം കടലിൽ പോകുക.

ഇന്നലെയും തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ മേഖലയിലും മഴ തുടരും. കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ ശക്തമായ മഴ ലഭിക്കുന്നുണ്ട്.

കോയമ്പത്തൂർ ഉൾപ്പെടെയുള്ള പടിഞ്ഞാറ് തമിഴ്നാടിന്റെ നഗരങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്പെടും. കേരളത്തിൽ മഴ ശക്തിപ്പെടുന്നതോടെയാണ് ഇവിടെയും മഴയെത്തുക.

ഇനിയുള്ള ദിവസങ്ങളിലെ മഴയിൽ താഴെപ്പറയുന്ന നാശനഷ്ടങ്ങൾ സംഭവിച്ചേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
    നിർദേശങ്ങൾ
  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

IMPACTS EXPECTED

  • Water logging on major roads and poor visibility on vehicles may lead to traffic congestion.
  • Water logging / flooding in many parts of low-lying area and river banks.
  • Uprooting of trees may cause damages related to the power sector.
  • Partial damages to houses and huts.
  • Chances of landslide and landslip.
  • Rain could cause adverse impact on human & livestock as well as damage to loose & unsecured structures along the coastline
    ACTIONS SUGGESTED
  • Traffic may be regulated effectively
  • Non essential movements may be restricted and remain at safe places.
  • കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
  • വാട്‌സ്ആപ്
  • ടെലഗ്രാം
  • വാട്‌സ്ആപ്പ് ചാനല്‍
  • Google News
  • Facebook Page
  • Weatherman Kerala Fb Page
Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment