ഇന്നും ഇടിയോടെ മഴ ശക്തം; വെള്ളി മുതൽ കാലവർഷം ശക്തം

weather kerala (19/06/24) : ഇന്നും ഇടിയോടെ മഴ ശക്തം; വെള്ളി മുതൽ കാലവർഷം ശക്തം

weather kerala (19/06/24) : കേരളത്തിൻ്റെ വിവിധ ജില്ലകളിൽ ഇന്നും ഇടിയോടെ  ഒറ്റപ്പെട്ട ഇടത്തരം മഴക്കോ ശക്തമായ മഴക്കോ സാധ്യത. ഇന്നലെ (ചൊവ്വ) കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ ജില്ലകളിൽ മഴ ലഭിച്ചിരുന്നു. പാലക്കാട് ഉൾപ്പെടെ  വടക്കൻ ജില്ലകളിലാണ്  വൈകിട്ടും രാത്രിയിലുമായി കൂടുതൽ മഴ ലഭിച്ചത്.

ഇന്ന് മഴ തെക്കൻ കേരളത്തിലേക്കും എത്തും. ഇടിയോടുകൂടെയുള്ള മഴയാണ് ഇന്നും പ്രതീക്ഷിക്കേണ്ടത്. ഉച്ചക്ക് ശേഷം ആയിരിക്കും മഴ. രാവിലെ മുതൽ ഉച്ച വരെയുള്ള സമയത്ത് തീരദേശത്ത് ഒറ്റപ്പെട്ട ചാറ്റൽ മഴയോ ഇടത്തരം മഴയോ സാധ്യത. കേരളത്തിന്റെ എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ അനുകൂലമായ സാഹചര്യമാണ് ഇന്ന് മുതൽ ഉരുത്തിരിയുന്നത്.

കേരളതീരത്ത് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ രൂപപ്പെട്ട ചക്രവാത ചുഴിയും (cyclonic circulation) തെക്കു കിഴക്കൻ അറബിക്കടലിൽ (south east Arabian Sea) രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി (trough) യുമാണ് കഴിഞ്ഞദിവസം മഴ നൽകിയത്. ഈ അന്തരീക്ഷ സ്ഥിതി ഇന്നും തുടരാനാണ് സാധ്യത.

നാളെ മുതൽ അറബിക്കടലിൽ സോമാലിയൻ ജെറ്റ് സ്ട്രീം (somali Jet Stream) ശക്തമാകുന്നതോടെ കാലവർഷക്കാറ്റ് (south west monsoon wind) ശക്തിപ്പെടുകയും കാലവർഷത്തിന്റെ ഭാഗമായുള്ള മഴ കേരളത്തിൽ എല്ലാ ജില്ലകളിലും ലഭിക്കുകയും ചെയ്യും. ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴും അതേ സാഹചര്യം തന്നെയാണ് തുടരുകയാണ്.

വ്യാഴാഴ്ച രാത്രിയോടെ എല്ലാ ജില്ലകളിലും മഴയെത്താനുള്ള സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ അടുത്ത അഞ്ചുദിവസത്തേക്ക് കേരളത്തിൽ മഴ ദിനങ്ങൾ ആയിരിക്കും. കാലവർഷം 50 ശതമാനത്തോളം ദുർബലമാണ് ജൂൺ മാസത്തിൽ. ഈ കുറവ് നികത്താൻ അടുത്ത ദിവസങ്ങളിലെ മഴക്ക് കഴിയില്ലെങ്കിലും മഴക്കുറവിൽ ആശ്വാസമാകും വരാനിരിക്കുന്ന മഴ ദിനങ്ങൾ.

പ്രാഥമിക സൂചനകൾ അനുസരിച്ച് വടക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും ആയിരിക്കും വെള്ളി മുതൽ കൂടുതൽ മഴ. എന്നാൽ ഇന്നത്തെ മഴ തെക്കൻ ജില്ലകളിലാണ് കൂടാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ആയിരിക്കും ഇന്ന് ഇടിയോടുകൂടെ ശക്തമായ മഴ ലഭിക്കുക.

ഉച്ചയ്ക്കുശേഷം മിന്നൽ (lightning ) സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂരിൽ മിന്നലേറ്റ് 2 തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചിരുന്നു. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറണം. പുറത്ത് ജോലി ചെയ്യുന്നവർക്ക് മിന്നലേൽക്കാനുള്ള സാധ്യത കൂടുതലാണ്.

ഉയരം കൂടിയ മരങ്ങൾക്ക് താഴെയോ ടവറുകൾക്ക് താഴെയോ അഭയം തേടരുത്. മിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ വീട്ടിനുള്ളിൽ കഴിയുന്നതാണ് ഉചിതം. മിന്നൽ സമയത്ത് കുളിക്കുകയോ തുറസായ സ്ഥലങ്ങളിൽ കളിക്കുകയോ ചെയ്യരുത്. മിന്നൽ ട്രാക്ക് ചെയ്യാൻ മെറ്റ്ബീറ്റ് ന്യൂസിലെ ഈ ലിങ്ക് ഉപയോഗിക്കാം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment