ഒമാനിൽ ഈത്തപ്പഴ കുരുവിൽ നിന്ന് ഇന്ധനം; നിരത്തുകളില്‍ ഇനി “ഗ്രീൻ ബസ്’

മസ്‌കത്ത്: ജൈവ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ബസ് പുറത്തിറക്കി മുവാസലാത്ത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ (എസ്ക്യു.യു) ഗവേഷക സംഘമാണ് ഈത്തപ്പഴ കുരുവിൽ നിന്ന് ഇന്ധനം നിർിച്ചിരിക്കുന്നത്. അറബ് ലോകത്ത് തന്നെ ഇത്തരതിലുള്ള ആദ്യസംരഭമാണിത്. പരിപാടിയുടെ ഉദ്ഘാടനം ഗതാഗത, വാർത്താ വിനിമിയ, വിവര സാങ്കേതികവിദ്യ മന്ത്രാലയം അണ്ടർസെക്രട്ടറി എൻജി. ഖമീസ് ബിൻ മുഹമ്മദ് അൽ ശമാഖിയുടെ സാന്നിധ്യത്തിൽ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സഈദ് നിർവഹിച്ചു.
ബസിൻറെ പ്രഥമ യാത്ര അൽ ഖൗദിലെ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി കൾച്ചറൽ സെന്ററിൽനിന്ന് ആരംഭിച്ചത്. സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, അൽ ആലം പാലസ് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ആരംഭസ്ഥലത്ത് തന്നെ സമാപിക്കുകയും ചെയ്തു. പുനരുപയോഗ ഊർജത്തിലേക്ക് മാറാനുള്ള സർക്കാരിന്റെ സംരംഭങ്ങളുമായി ഈ നേട്ടം ഒത്തുപോകുന്നനനതാണെന്ന് ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർസെക്രട്ടറി പറഞ്ഞു.
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ലബോറട്ടറികളിൽ ഉത്പ്പാദിപ്പിക്കന്ന ജൈവ ഇന്ധനവുമായി ഡീസൽ സംയോജിപ്പാണ് ഇതിന്റെ പ്രവർത്തനമെന്ന് എസ്.ക്യു.യു ഗവേഷക സംഘം വ്യക്തമാക്കി.

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment