നാല് സംസ്ഥാനങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്നുമുതൽ വടക്കു പടിഞ്ഞാറൻ മധ്യഇന്ത്യയിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . മധ്യ ഇന്ത്യയിൽ ഉടനീളം നാലുദിവസം പരമാവധി താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കും എന്ന് കാലാവസ്ഥാ വകുപ്പ് . അതിനുശേഷം രണ്ടു മുതൽ 4 ഡിഗ്രി വരെ താപനില കുറയും എന്നും അറിയിപ്പിൽ പറയുന്നു.

ഉഷ്ണ തരംഗത്തിന് സമാനമായ അവസ്ഥ

20,22 തീയതികളിൽ തെക്കൻ ഉത്തർപ്രദേശിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . 20, 21 തീയതികളിൽ പശ്ചിമ രാജസ്ഥാനിലും, 21, 23 തീയതികളിൽ ഛത്തീസ്ഖണ്ഡിലും ജാർഖണ്ഡിലും താപനില ഉയരും.

ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം, മറ്റ് കൊങ്കൺ പ്രദേശങ്ങൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും അനുഭവപ്പെടും. ഇത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് കാരണമാകും.അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി അറിയിപ്പുണ്ട് .

മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടിമിന്നലിന് പുറമെ, 30 മുതൽ 40 കി. മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. മെയ് 20 മുതൽ മെയ് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യാനാണ് സാധ്യത. ഉയർന്ന താപ നില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേർട്ടാണ് നിലവിൽ പ്രഖ്യാപിച്ചത്

Leave a Comment