ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും ; 236 മരണം

മധ്യ ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും റുവാണ്ടയിലുമായി പ്രളയത്തിലും ഉരുൾപൊട്ടലിലുമായി 236 പേർ മരിച്ചു. കൂടുതൽ പേരും മരിച്ചത് കോംഗോയിലാണ്. റുവാണ്ടിയിൽ മരിച്ചവരുടെ എണ്ണം 203 ആയി. നിരവധി പേരെ കാണാതായി. ഇതുവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ കണക്കാണ് 203 എന്ന് കലേഹ് മേഖലയിലെ അഡ്മിനിസ്‌ട്രേറ്റർ തോമസ് ബകേൻഗ അറിയിച്ചു. റുവാണ്ടയിൽ 130 പേരാണ് മരിച്ചത്. അയ്യായിരം വീടുകൾ അവിടെ തകർന്നിട്ടുണ്ട്. കനത്ത മഴയിൽ പുഴ ഗതിമാറി ഒഴുകിയതാണ് കൂടുതൽ നാശനഷ്ടം ഉണ്ടാകാൻ കാരണം.

തീവ്രമഴയെ തുടർന്ന് തെക്കൻ കിവു പ്രവിശ്യയിൽ പുഴകൾ കരകവിഞ്ഞു. ബുഷുഷു, ന്യാമുകുബി ഗ്രാമങ്ങളിലാണ് പ്രളയം കൂടുതൽ നാശനഷ്ടം വരുത്തിയത്. ന്യാമുകുബിയിൽ വ്യാഴാഴ്ചകളിൽ മലയുടെ അടിവാരത്ത് നടന്നുവരാറുള്ള ആഴ്ച ചന്തയും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. നിരവധി ഗ്രാമീണർ ഈ സംഭവത്തിൽ മുങ്ങിമരിച്ചു.നിരവധി വീടുകളും ഒലിച്ചുപോയി. കൃഷിയിടങ്ങളും പാടേ നശിച്ചു.

സൗത്ത് കിവുവിന്റെ തലസ്ഥാനമായ ബുകാവുവിൽ തന്റെ ക്ലിനിക്കിൽ അടിയന്തര വൈദ്യസഹായം നൽകുന്നുണ്ടെന്നും നൊബേൽ ജേതാവായ ഡെനിസ് മുക്‌വേജ് അറിയിച്ചു. റുവാണ്ടയുമായി അതിർത്തി പങ്കിടുന്ന മേഖലയാണ് സൗത്ത് കിവു. ഇവിടെ പ്രളയവും ഉരുൾപൊട്ടലും പതിവാണ്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ ആഫ്രിക്കയിലും ഈയിടെ കനത്ത മഴ ലഭിച്ചിരുന്നു. ഉഗാണ്ടയിലും കെനിയയിലും മഴയിലും പ്രളയത്തിലും നിരവധി പേർ മരിച്ചു.

Leave a Comment