ഏറ്റവും വിലപിടിപ്പുള്ള കമ്പിളിപ്പുഴു കൂൺ പറിക്കാൻ പോയ 3 പേർ മഞ്ഞുമലയിടിഞ്ഞ് മരിച്ചു

നേപ്പാളിൽ Yarshagumba (caterpillar fungus) എന്ന വിലപിടിപ്പുള്ള കമ്പിളിപ്പുഴു കൂൺ പറിക്കാൻ മഞ്ഞുമല കയറിയ സംഘത്തിലെ മൂന്നുപേർ മഞ്ഞുമലയിടിഞ്ഞതിനെ തുടർന്ന് മരിച്ചു. നേപ്പാൾ കർനാലി പ്രവിശ്യയിലാണ് അപകടം. മുഗു ജില്ലയിലെ ച്യാർഖു പാസിനു സമീപം ശനിയാഴ്ച രാവിലെയാണ് മഞ്ഞുമലയിടിഞ്ഞത്. യാർഷഗുംബ എന്ന പ്രത്യേക കൂൺ ശേഖരിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. പട്ടരാസി മുനിസിപ്പാലിറ്റിയിലെ 14 പേരാണ് കൂൺ പറിക്കാൻ പോയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

എന്താണ് കമ്പിളിപ്പുഴു കൂൺ

Yarshagumba (caterpillar fungus) എന്ന
കമ്പിളിപ്പുഴു കൂണിന് 10 ഗ്രാമിന് 8000 രൂപയാണ് വില. ഹിമാലയൻ മേഖലയിലാണ് ഇതു കണ്ടുവരുന്നത്. ടിബറ്റൻ മേഖലയിലെ ഏറ്റവും വിലപിടിപ്പുള്ള കൂണാണിത്. ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലുപ്പമാണ് ഇതുണ്ടാകുക. വിളർച്ച, ക്ഷയം, ചുമ, പുറം വേദന, മുട്ടു വേദന തുടങ്ങിയ അസുഖങ്ങൾക്ക് ഈ കൂൺ മരുന്നാണ്. വീക്കത്തിനും വേദനയ്ക്കും ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. ഭക്ഷണമായി കഴിക്കാനും ഇതുപയോഗിക്കുന്നു.

Leave a Comment