weather kerala 09/06/25: ഇന്നും മഴ സാധ്യത, മേഘാവൃതമായ അന്തരീക്ഷം

weather kerala 09/06/25: ഇന്നും മഴ സാധ്യത, മേഘാവൃതമായ അന്തരീക്ഷം

കേരളത്തിൽ ഇന്നും (തിങ്കൾ) ഒറ്റപ്പെട്ട മഴ സാധ്യത. പകൽ സമയം തെക്കൻ കേരളത്തിൽ ഭാഗിക മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യത. കർണാടകയുടെ തീരദേശ മേഖലയിൽ ഇന്ന് പകൽ ഇടത്തരം മഴ സാധ്യത. മംഗലാപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ ലഭിക്കും. ഇതിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലും ചാറ്റൽ മഴ ലഭിച്ചേക്കാം.

ഇന്നലെ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിനെ സമീപം കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഒറ്റപ്പെട്ടുപോയവരെ രാത്രി വൈകി രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടര മുതൽ വൈകിട്ട് ആറര വരെ 86 എം.എം മഴയാണ് കൽക്കണ്ടി ലഭിച്ചതെന്ന് സ്വകാര്യ കാലാവസ്ഥ ഗ്രൂപ്പായ Malappuram Rain Trackers ൻ്റെ മഴമാപിനിയിൽ രേഖപ്പെടുത്തി. കേരളത്തിലും തെക്കൻ ജില്ലകളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു.

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ, വയനാട് ജില്ല എന്നിവിടങ്ങളിൽ ഇന്ന് വൈകിട്ട് ഇടിയോട് കൂടെ മഴ സാധ്യത. തെക്കൻ കേരളത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലും മധ്യകേരളത്തിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും മഴ സാധ്യത. തെക്കൻ കേരളത്തിന് ജില്ലകളിലും ഇന്ന് പകൽ ഭാഗികമായ മേഘാവൃതം.

ഇന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ( IMD) മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂണ്‍ 11ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 12ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Metbeat News

English Summary : Stay updated on Kerala’s weather for 09/06/25. Expect rain and overcast skies today. Plan your day accordingly with our latest forecasts.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020