മാർച്ച് മാസം അവസാന വാരത്തിലേക്ക് പ്രവേശിക്കുന്നതോടെ എൽനിനോ സൂചനകൾ കൂടുതൽ വ്യക്തമായെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലെ മുൻ സെക്രട്ടറിയും മുതിർന്ന മലയാളി കാലാവസ്ഥ ശാസ്ത്രജ്ഞനുമായ ഡോ. മാധവൻ രാജീവൻ. പസഫിക്ക് സമുദ്രത്തിലെ ഉപരിതല താപനിലയിൽ ഗണ്യമായ വർദ്ധനമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
പെറു തീരത്ത് സമുദ്രോപരിതല താപനിലയിൽ നാല് ഡിഗ്രിയുടെ വർദ്ധനവാണ് ശരാശരിയെ അപേക്ഷിച്ചു ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 17 നുള്ള താപനിലയിലെ വ്യതിയാനമാണ് അദ്ദേഹം പുറത്തുവിട്ട ഡാറ്റയിൽ ഉള്ളത്. കൂടുതൽ കാര്യങ്ങൾ നിരീക്ഷിക്കുന്നത് തുടരാമെന്ന് അദ്ദേഹം പറയുന്നു.
കാർഷിക രാജ്യമായ ഇന്ത്യയിലെ കൃഷിയെ പ്രധാനമായും ആശ്രയിക്കുന്നത് മൺസൂണിലെ മഴയാണ്.മൺസൂണിലെ വ്യതിയാനം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചേക്കാം.അതിനാൽ ശാസ്ത്രജ്ഞർ ഗൗരവമായാണ് മൺസൂണിനെ കാണുന്നത്.കാലവർഷത്തെക്കുറിച്ച് നിരവധി ഗവേഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ച ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞനാണ് ഡോ. എം. രാജീവൻ.
First signals of ensuing El Nino event !
Abnormal SST anomalies exceeding 4.0 C off Peru Coast (Nino 1+2 region). Looks a typical Canonical El Nino event.
We need to keep monitoring its evolution closely..@moesgoi pic.twitter.com/KEzsPBs6Ah
— Madhavan Rajeevan (@rajeevan61) March 20, 2023
എൽനിനോ പ്രതിഭാസം ഇന്ത്യയിൽ സാധാരണ മൺസൂണിനെ കുറവ് വരുത്താറുണ്ട്. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും എൽ നിനോ എങ്ങനെ ബാധിക്കും എന്നത് കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. മൺസൂൺ തുടങ്ങുന്ന ജൂൺ മാസത്തിൽ തന്നെ എൽനിനോ സജീവമാകും എന്നാണ് വിവിധ കാലാവസ്ഥ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. ആസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പ് (Bureau of Meteorology), ജപ്പാൻ കാലാവസ്ഥ വകുപ്പ് (Japan Meteorological Association) എന്നിവ എൽ നീനോ (el nino) സാധ്യത ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം അമേരിക്കയുടെ സമുദ്ര സ്ഥിതിയെക്കുറിച്ച് പഠിക്കുന്ന ഏജൻസിയായ National Oceanic Aquatic Administration (NOAA), ദക്ഷിണ കൊറിയയുടെ climate Prediction Center (Apec) എന്നീ ഏജൻസികൾ നിലവിൽ el nino watch മുന്നറിയിപ്പ് നൽകിയിട്ടില്ല. El nino സാധ്യതയുണ്ടെങ്കിലും കേരളത്തിൽ വേനൽ മഴയിൽ ഗണ്യമായ കുറവ് വരാൻ സാധ്യതയില്ല എന്നാണ് Metbeat വെതറിലെ കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.
എന്നാൽ മൺസൂണിന്റെ രണ്ടാം പകുതിയിൽ മഴ കുറയാൻ എൽ നിനോ കാരണമായേക്കാം. ഇക്കാര്യം മെയ് മാസത്തിലെ തങ്ങളുടെ വിശദമായ മൺസൂൺ അവലോകനത്തിൽ ഉൾപ്പെടുത്തുമെന്നാണ് Metbeat Weather Managing Director അറിയിച്ചു. ഇപ്പോഴത്തെ സൂചനകൾ അനുസരിച്ച് മൺസൂൺ സാധാരണയിൽ കൂടുതൽ ലഭിക്കാനുള്ള സാധ്യത കുറവാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) ഇപ്പോൾ ന്യൂട്രൽ നിലയിൽ തുടരുകയാണ്. ഇതിന്റെ മാറ്റം കൂടി കണക്കിലെടുത്ത് മാത്രമേ El nino ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന് വിലയിരുത്താൻ ആകൂ എന്നാണ് Metbeat Weather പറയുന്നത്.