2023ലെ ആദ്യ വിഷുവം ഇന്ന്; പകലിനും രാത്രിക്കും തുല്യദൈർഘ്യം

2023ലെ ആദ്യ വിഷുവം ഇന്ന്. സൂര്യൻ ഒരു അയനത്തിൽ നിന്നും മറ്റൊരു അയനത്തിലേക്ക് മാറുന്നതിനെയാണ് വിഷുവം എന്നു പറയുന്നത്.സൂര്യൻ ദക്ഷിണാർദ്ധഗോളത്തിൽ നിന്ന് ഉത്തരായന ഗോളത്തിലേക്ക് മാറുന്ന രീതിയാണിത്.സൂര്യന്‍ തെക്കു നിന്ന് വടക്കോട്ട് പോകുമ്പോള്‍ (യഥാര്‍ഥത്തില്‍ സൂര്യനല്ല പോകുന്നത്.

ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ നമുക്ക് അങ്ങനെ തോന്നുന്നു എന്നു മാത്രം, ഭൂമിയുടെ പരിക്രമണം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്) ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യന്‍ കടക്കുമ്പോഴാണ് വിഷുവം ഉണ്ടാകുന്നത്. ഇതിനെ Equinox എന്നാണ് അറിയപ്പെടുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ ക്രാന്തിവൃത്തവും (eclipitic) ഖഗോളമധ്യരേഖയും (celestial equator) തമ്മില്‍ സന്ധിക്കുന്ന ബിന്ദുക്കളെയാണ് Equinox അഥവാ വിഷുവങ്ങള്‍ എന്നു പറയുന്നത്.

ഈ ദിവസങ്ങളില്‍ പകലിനും രാത്രിക്കും തുല്യ ദൈര്‍ഘ്യമാണ് എന്നതാണ് പ്രത്യേകത. ഒരു വർഷത്തിൽ രണ്ടു വിഷുവങ്ങൾ ആണ് ഉണ്ടാവുക. ഉപഗ്രഹ ചിത്രങ്ങളില്‍ രാത്രിയും പകലും തുല്യമായി ദര്‍ശിക്കാനാകും. ലാറ്റിന്‍ ഭാഷയില്‍ തുല്യ രാത്രി എന്നര്‍ഥം വരുന്ന പദത്തില്‍ നിന്നാണ് ഇക്വിനോക്‌സ് എന്ന വാക്കുണ്ടായത്.

കാരണം ഭൂമിയുടെ ചരിവ്, നമ്മുടെ നിലനില്‍പും ഭൂമി അതിന്റെ സാങ്കല്‍പിക അച്ചുതണ്ടില്‍ 23.5 ഡിഗ്രി ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നതെന്ന് സ്‌കൂളില്‍ നാം പഠിച്ചതാണ്. ഒരു ഗോളമായ ഭൂമി അല്‍പം ചരിഞ്ഞാണ് ശ്യൂനതയില്‍ സ്ഥിതി ചെയ്യുന്നത്. ഈ ചരിവാണ് വിഷുവങ്ങള്‍ക്ക് കാരണം. അതിലേറെ ഈ ചരിവാണ് നമ്മുടെ അന്തരീക്ഷം നിലനില്‍ക്കാനും ഭൂമിയില്‍ കാലാവസ്ഥ ഉണ്ടാകാനും ജീവജാലങ്ങള്‍ ഉണ്ടാകാനും എല്ലാം കാര ണം. സൂര്യന്‍ ഈ രണ്ടു വിഷുവങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് ഭൂമിയില്‍ പകലും രാത്രിയും തുല്യമാകുന്നത്.

വിഷുവങ്ങളും കാലാവസ്ഥയും വിഷു എന്ന ഉത്സവം മുന്‍പ് വിഷുവത്തോട് ചേര്‍ന്ന് ഉണ്ടായതാണ് പറയപ്പെടുന്നുണ്ട്. മാര്‍ച്ച് 20 ന് മേഷാദി അഥവാ മഹാവിഷുവം നടക്കുന്നത്. ഇതാണ് ഒരു വര്‍ഷത്തിലെ ആദ്യ വിഷുവം. സൂര്യന്‍ തെക്കു നിന്ന് വടക്കോട്ടുപോകുമ്പോള്‍ ആദ്യം ഭൂമധ്യരേഖാ പ്രദേശത്ത് എത്തുന്നതിനെയാണ് മേഷാദി അഥവാ മഹാവിഷുവം ആയി അറിയപ്പെടുന്നത്.

സൂര്യന്റെ സഞ്ചാരമാണ് ഋതുക്കളുടെ മാറ്റത്തിന് കാരണം. അതിനാല്‍ വിഷുവം ഋതുമാറ്റം കൂടിയാണ്. കൃഷിയും കാര്‍ഷിക ഉത്സവങ്ങളും എല്ലാം വിഷുവവുമായി ബന്ധപ്പെട്ട് കിടക്കുന്നു. സൂര്യന്‍, ഭൂമിയുടെ പരിക്രമണം, കാലാവസ്ഥാ, ഋതുമാറ്റം, മഴ, വെള്ളം, കൃഷി, ഭക്ഷണം, ജീവന്‍ എന്ന ചങ്ങലയുടെ ബന്ധം ഓര്‍ക്കുക. സൂര്യന്‍ ഉത്തര അയനത്തില്‍ നിന്ന് തിരികെ ദക്ഷിണ അയനത്തിലേക്ക് പോകുന്നു. അതായത് ഭൂമി സൂര്യനെ പകുതി പരിക്രമണം ചെയ്ത ശേഷം ദിശ മാറുന്നു എന്നും പറയാം.

തിരികെയുള്ള ആ യാത്രയില്‍ സൂര്യന്‍ വീണ്ടും ഭൂമധ്യരേഖ പിന്നിടുന്നു ഇതിനെയാണ് അപരവിഷുവം (Autumnal Equinox) എന്നു പറയുന്നത്. അഥവാ തുലാദി എന്നും തുലാ വിഷുവം എന്നും വിളിക്കാം. നേരത്തെ പറഞ്ഞതുപോലെ വിഷു മാര്‍ച്ച് 20 ന് പകരം ഏപ്രിലില്‍ ആയതു പോലെ തുലാദി വരുന്നത് ചിങ്ങത്തിലാണ് എന്ന് ഓര്‍ക്കുക. കാലം തെറ്റിയാണോ കാലാവസ്ഥ തെറ്റിയതാണോ എന്ന് സ്വയം വിലയിരുത്തുക. ഏതായാലും ശാസ്ത്രീയമായി സൂര്യന്‍ ഭൂമധ്യരേഖ കടക്കുന്നത് ഇന്നാണ്.

ഇതിനു അനുസരിച്ചാണ് കാലാവസ്ഥയിലെ മാറ്റങ്ങള്‍ അഥവാ ഋതുമാറ്റങ്ങള്‍. കലണ്ടര്‍ നോക്കിയല്ല ആഗോള കാലാവസ്ഥ നിര്‍ണയിക്കപ്പെട്ടത് എന്ന് ചുരുക്കം. വിഷുവങ്ങള്‍ക്ക് കാലാവസ്ഥയുമായി ബന്ധമുള്ളതിനാല്‍ ഉത്തരാര്‍ധ ഗോളത്തില്‍ മഹാവിഷുവത്തെ വിഷു വസന്തം എന്നും ദക്ഷിണാര്‍ധ ഗോളത്തില്‍ തുലാദിയെ ഗ്രീഷ്മ വിഷുവം എന്നും പറയാറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ കാര്‍ഷികോത്സവമായ വിഷുവിലെ സമാന കാലാവസ്ഥയാണ് ഇന്ന്. ആസ്‌ത്രേലിയ ഉള്‍പ്പെടെ ദക്ഷിണാര്‍ധ ഗോളത്തിലുള്ളവര്‍ക്ക്.

അയനങ്ങളും വിഷവുങ്ങളും സൂര്യന്റെ സഞ്ചാരം പരമാവധി വടക്കേ അറ്റത്ത് എത്തുന്നതിനെ ഉത്തര അയനമെന്നും തെക്കെ അറ്റത്ത് എത്തുന്നതിനെ ദക്ഷിണ അയനം എന്നും പറയുന്നു. ഇതിന്‍ മധ്യത്തില്‍ എത്തുമ്പോഴാണ് വിഷുവങ്ങള്‍. അങ്ങനെ നോക്കിയാല്‍ നാലു ബിന്ദുക്കള്‍ ഈ സഞ്ചാരത്തില്‍ കാണാം. സൂര്യന്റെ പരിക്രമണം മൂലം ഈ നാലു ബിന്ദുക്കളും ചലിച്ചുകൊണ്ടിരിക്കുന്നു.

ഇവ വര്‍ഷം തോറും 50.26 ആര്‍ക് സെക്കന്റ് വീതം നീങ്ങുന്നു എന്നാണ് കണക്ക്. ഒരു ആര്‍ക്ക് സെക്കന്റ് എന്നാല്‍ 1/3,600 ഡിഗ്രിയാണ് ആംഗിള്‍ വ്യതിയാനം. ഒരു ആര്‍ക്ക് ഡിഗ്രി എന്നാല്‍ ഏകദേശം 111 കി.മി ആണ്. ഉത്തര അയനത്തില്‍ സൂര്യനെത്തുമ്പോള്‍ ദക്ഷിണ ഗോളത്തിലുള്ളവര്‍ക്ക് പകല്‍ കുറവും രാത്രി കൂടുതലും ആകും. തിരികെ ആകുമ്പോള്‍ തിരിച്ചും.

ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് ഈ വ്യതിയാനം അറിയാത്തത് നാം ഭൂമധ്യരേഖയോട് അടുത്ത് താമസിക്കുന്നതിനാലാണ്. കേരളം ഭൂമധ്യരേഖയില്‍ നിന്ന് ഏകദേശം അക്ഷാംശം 8 നും 12 നും ഡിഗ്രി വടക്കാണ് സ്ഥിതി ചെയ്യുന്നത്. ആകെ ഭൂമിയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ അയല്‍വാസിയാണ് ഭൂമധ്യ രേഖ. തെക്കന്‍ കേരളത്തിലുള്ളവരാണ് കൂടുതല്‍ അടുത്ത്. അതിനാല്‍ നമുക്ക് പകലും രാത്രിയും വര്‍ഷത്തില്‍ മിക്ക ദിവസവും വ്യതിയാനം ഉണ്ടാകില്ല എന്നര്‍ഥം.

Leave a Comment