ഇറാനിൽ ഭൂചലനം : ഗൾഫിലും പ്രകമ്പനം

തെക്കൻ ഇറാനിലെ കിഷ് ദ്വീപിൽ ഇന്ന് മൂന്ന് ഭൂചലനങ്ങൾ ഉണ്ടായെന്ന് ഇറാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു. ഭൂചലനത്തിന്റെ ഭാഗമായി UAE ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. പേർഷ്യൻ ഗൾഫ് മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. യു.എസ് ജിയോളജിക്കൽ സർവ്വേ റിപ്പോർട്ട് അനുസരിച്ച് കിഷ് ദ്വീപിൽ 5.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. 4.7 തീവ്രതയുള്ള തുടർ ചലനങ്ങളും ഉണ്ടായി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2003 ൽ ഇറാനിലെ ഫാം നഗരത്തിലുണ്ടായ ഭൂചലനത്തിൽ 26,000 പേർ കൊല്ലപ്പെട്ടിരുന്നു.

യു.എ.ഇ യിലും ഭൂചലനം അനുഭവപ്പെട്ടു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇറാനിലെ കിഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിലും അനുഭവപ്പെട്ടത്. ഇറാനില്‍ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് ഇക്കാര്യം അറിയിച്ചത്. ജി.സി.സി രാജ്യങ്ങളായ ബഹ്‌റൈന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടിട്ടുണ്ട്.

Leave a Comment