യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ പൊടിക്കാറ്റ് സൗദി അറേബ്യയിലേക്കും യമനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും എത്തുന്നു. അടുത്ത ദിവസങ്ങളിൽ റിയാദ് ഉൾപ്പെടെയുള്ള സൗദിഅറേബ്യൻ നഗരങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ രാജസ്ഥാനിലും പൊടിക്കാറ്റും ചൂടും തുടരും. വടക്കൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റ് തുടരുകയാണ്. ദുബായ് വിമാനത്താവളത്തിന് സർവീസിനെ ബാധിച്ചില്ലെങ്കിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസിനെ കഴിഞ്ഞദിവസം പൊടിക്കാറ്റ് ബാധിച്ചിരുന്നു. അടുത്തദിവസങ്ങളിൽ മധ്യ കിഴക്കൻ സൗദി അറേബ്യയിലാണ് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളത്. യമനിലും, ഇറാഖിലും, ഇറാനിലും പൊടി കാറ്റിന് സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാൻ പാകിസ്താൻ മേഖലകളിലേക്കും പൊടിക്കാറ്റ് വ്യാപിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണം.

Tags: Dust storm , Hot weather north india , Kuwait , Saudi , UAE , പൊട്ടിക്കാറ്റ് , യു.എ.ഇ പൊടിക്കാറ്റ് , സൗദി അറേബ്യ
Related Posts
Kerala, Weather News - 3 weeks ago
LEAVE A COMMENT