തുടർച്ചയായി രണ്ടാം വർഷവും പ്രളയത്തിൽ മുങ്ങി ആമസോൺ

തുടർച്ചയായി രണ്ടാം വർഷവും ബ്രസീലിയൻ ആമസോൺ മഴക്കാടുകളിലെ പ്രദേശവാസികളെ വലച്ച് പ്രളയം. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട സ്റ്റേറ്റ് ഓഫ് ആമസോണാസിന്റെ തലസ്ഥാനവും രണ്ടാമത്തെ വലിയ നഗരവുമായ മാനൗസിനെയാണ് പ്രളയം ഏറ്റവും ഗുരുതരമായി ബാധിച്ചത്. 1902 പ്രളയം രേഖപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏറ്റവും രൂക്ഷമായ ഏഴ് പ്രളയ ദുരിതങ്ങൾ ഇതിനോടകം നഗരം അഭിമുഖീകരിച്ചു . കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള ലാ നിനാ പ്രതിഭാസമാണ് കനത്ത മഴയിലേക്കും പ്രളയത്തിലേക്കും നയിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
മാനൗസിൽ രേഖപ്പെടുത്തിയ അളവ് പ്രകാരം നീഗ്രോ നദിയിലെ ജലനിരപ്പ് 30.02 മീറ്ററിലെത്തി. കഴിഞ്ഞ വർഷമിത് 29.37 ആയിരുന്നു. ജലനിരപ്പ് ഉയരുന്നത് കൊണ്ട് മാത്രം ആമസോണാസിൽ 3,67,000 ലക്ഷം പേരാണ് ബാധിക്കപ്പെടുന്നത്. പീക്ക് ഫ്ളഡിംഗ് പോലെയുള്ളവ ജൂൺ മധ്യത്തോടെയാണ് സാധാരണയായി മാനൗസിലുണ്ടാവുന്നത്.
ചിലപ്പോൾ ആഴ്ചകളോളം വെള്ളക്കെട്ട് തുടരും. കഴിഞ്ഞ വർഷം 29 അടിയെന്ന ജലനിരപ്പ് 90 ദിവസത്തോളം തുടർന്നു. മറ്റ് നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ നിലവിൽ ആമസോണാസിൽ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം പോലെയുള്ള ദുരിതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൃഷിയെയാണ്.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment