പൊടിക്കാറ്റ്: കുവൈത്ത് വിമാനത്താവളത്തില്‍ താത്ക്കാലിക നിയന്ത്രണം

ദുബൈ: കുവൈത്തില്‍ ഇന്ന് ഉച്ച മുതല്‍ ആരംഭിച്ച ശക്തമായ പൊടിക്കാറ്റിനെ
തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങള്‍
താത്കാലികമായി നിര്‍ത്തിവച്ചു.കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് തിങ്കളാഴ്ച കുവൈത്തിനെ മൂടിയ പൊടിക്കാറ്റ് രാജ്യത്തെ അന്താരാഷ്ട്ര
വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകളെ ബാധിച്ചതായാണ് സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ അറിയിപ്പ്. മെയ് 16ന് പൊടിക്കാറ്റ് കാരണം പ്രധാന വിമാനത്താവളത്തില്‍ വ്യോമഗതാഗതം ഒന്നര മണിക്കൂര്‍ നിര്‍ത്തിയിരുന്നു.

Leave a Comment