ഡൽഹിയിൽ വീണ്ടും ഭൂചലനം

ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. തലസ്ഥാന പരിധിയിലെ പശ്ചിമ ഡൽഹി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഭൗമോപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ ഉറവിടം . വൈകിട്ട് 4.42 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ല.

Last Updated Mar 22, 2023, 5:57 PM

Share this post

Leave a Comment