Cyclone Watch 26/10/24: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അതി തീവ്രം, ഉടൻ ചുഴലിക്കാറ്റാകും

Cyclone Watch 26/10/24: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അതി തീവ്രം, ഉടൻ ചുഴലിക്കാറ്റാകും

തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു മുകളിൽ ഇന്നലെ രൂപപ്പെട്ട തീവ്ര ന്യുനമർദ്ദം (Depression) ഇന്ന് ഉച്ചയോടെ  അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression ) ശക്തി പ്രാപിച്ചു. നാളെയോടെ ( ബുധൻ)  ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം വഴി തമിഴ്നാട് തീരത്തേക്ക്  നീങ്ങാനാണ് സാധ്യത എന്ന വിവിധ കാലാവസ്ഥ മോഡലുകൾ സൂചിപ്പിക്കുന്നു.

കേരളത്തിൽ ഉൾപ്പെടെ  ഇന്ന് ന്യൂനമർദ്ദത്തിന്റെ ഭാഗമായ മഴ ലഭിച്ചു. രാവിലെ മുതൽ കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ കേരളത്തിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ പലയിടത്തും ആണ് ലഭിച്ചു. രാത്രി മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയെത്തി.

ഉച്ചയ്ക്കുശേഷം കോഴിക്കോട് വരെയുള്ള ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. എന്നാൽ കണ്ണൂര് കാസർകോട് ജില്ലകളിൽ ഇന്ന് പകൽ വെയിൽ ആയിരുന്നു. ന്യൂനമർദ്ദത്തിന്റെ സ്വാധീനമ മൂലം ഇന്ന് രാത്രി കോഴിക്കോട് മലപ്പുറം പാലക്കാട് തുടങ്ങിയ ജില്ലകളിലും മഴ ലഭിച്ചു.

ന്യൂനമർദ്ദത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ പെയ്യുമെന്ന് നിരീക്ഷകർ അറിയിച്ചിരുന്നു. നേരത്തെ ഉള്ള റിപ്പോർട്ടുകളിലും 26ന് ശേഷം ഡിസംബർ 2 വരെയുള്ള ദിവസങ്ങളിൽ മഴ സാധ്യത പ്രവചിച്ചിരുന്നു. കേരളത്തിൽ
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  നവംബർ   26-27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


 
തമിഴ്നാട്ടിലും ഇന്ന് പലയിടത്തും കനത്ത മഴ ലഭിച്ചു. ഇവിടെ ജില്ലകളിൽ നിന്ന് അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. തമിഴ്നാട്ടിൽ നാളെയും ശക്തമായ മഴയും അതിശക്തമായ മഴയും ലഭിക്കും. ന്യൂനമർദ്ദം നാളെ വീണ്ടും ശക്തിപ്പെട്ടു ചുഴലിക്കാറ്റ് ആകുന്നതോടെയാണിത്.

തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. വിവിധ കാലാവസ്ഥ പ്രവചന മാതൃകകൾ ഇപ്പോഴും ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയുമായി ബന്ധപ്പെട്ട് വിവിധ ട്രാക്കുകളാണ് പ്രവചിക്കുന്നത്. യൂറോപ്പ്യൻ പ്രവചന മാതൃകകൾ തമിഴ്നാട്ടിലേക്ക് കരകയറും എന്നാണ് പ്രവചിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വടക്കൻ തമിഴ്നാട്ടിലോ ആന്ധ്രപ്രദേശിലോ കരകയറുമെന്ന് സൂചന നൽകുന്നു.

Metbeat Weather നിരീക്ഷണത്തിൽ ചെന്നൈക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള പ്രദേശത്ത് ചുഴലിക്കാറ്റ് കരകയറും. ഇതിൻ്റെ ഭാഗമായി വടക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. ചെറിയ ശേഷം ചുഴലിക്കാറ്റ് ശക്തി കുറയുമെങ്കിലും അറബിക്കടൽ ലക്ഷ്യമാക്കി ഇന്ത്യയുടെ കര ഭാഗത്തിന് മുകളിലൂടെ സഞ്ചരിക്കും.

നേരത്തെ ഈ ന്യൂനമർദം മൂലം ഇന്തോനേഷ്യയിൽ മലവെള്ള പാച്ചിലിനും ഉരുൾപൊട്ടലിനും കാരണമായിരുന്നു.

ഈ സഞ്ചാരം വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ നൽകാൻ പര്യാപ്തമാണ്. ഇപ്പോഴും മഴ ലഭിക്കാത്ത കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലും ഇതേ തുടർന്ന് മഴയുണ്ടാകും. കൂടുതൽ കൃത്യമായ പ്രവചനങ്ങൾക്ക് ഏറ്റവും അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ അപ്ഡേഷനുകളിൽ നിന്ന് മനസ്സിലാക്കാം.

ഇതിനായി താഴെ കാണുന്ന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020