Cyclone Fengal live 29/11/24: തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റ് സാധ്യത നിലനിൽക്കുന്നു

Cyclone Fengal live 29/11/24: തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റ് സാധ്യത നിലനിൽക്കുന്നു

ബംഗാളിൽ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം (Invest 99 B) അതേ രീതിയിൽ തുടരുന്നു. നേരത്തെയുള്ള Metbeat Weather ൻ്റെ അവലോകന റിപ്പോർട്ടുകളിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനു മുൻപായി രണ്ടുദിവസത്തോളം തീവ്ര ന്യൂനമർദ്ദം തമിഴ്നാടിനും ശ്രീലങ്കക്കും ഇടയിൽ തുടരും എന്ന് സൂചന നൽകിയിരുന്നു. ഇതേ രീതിയിലാണ് ഇപ്പോഴും സിസ്റ്റം തുടരുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) ഇപ്പോഴത്തെ തീവ്ര ന്യൂനമർദ്ദം ശക്തിപ്പെട്ട് ഫിൻജാൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയില്ല എന്ന് ഇന്നലെ രാത്രിയോടെ അറിയിച്ചു. ബംഗാൾ ഉൾകടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. തീവ്ര ന്യൂനമർദ്ദമായി (Deep Depression ) തമിഴ്നാട് തന്നെ കരകയറാനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇന്ന് രാവിലെ 5.30 നുള്ള ഡാറ്റ അനുസരിച്ച് ന്യൂനമർദ പ്രദേശത്ത് കാറ്റിന് 55 കി.മി വേഗതയും മർദ്ദം 998 hpa യും ആയിട്ടുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

എന്നാൽ അടുത്ത 24 മണിക്കൂറിൽ ഇപ്പോഴത്തെ സിസ്റ്റം ചുഴലിക്കാറ്റ് ആകാനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ Metbeat Weather പറയുന്നു. യു.എസ് നാവിക സേനയുടെ Joint Typhoon Warning Center (JTWC) ൻ്റെ പ്രവചന പ്രകാരവും നിലവിലെ തീവ്ര ന്യൂനമർദം ചുഴലിക്കാറ്റ് ആയേക്കുമെന്നാണ് സൂചനകൾ. ചില സ്വകാര്യ കാലാവസ്ഥ ഏജൻസികളും തീവ്ര ന്യൂനമർദം ചുഴലിക്കാറ്റ് ആകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്.

മൈക്രോവേവ് ഇമേജറി പ്രകാരം ഇന്നലെ രാത്രിയോടെ മേഖലയിൽ കൂടുതൽ സംവഹന മേഘങ്ങൾ ( convective clouds) രൂപപ്പെട്ടിട്ടുണ്ട്. 2018 നവംബർ 7 ന് വിക്ഷേപിച്ച യു.എസ് കാലാവസ്ഥാ ഉപഗ്രഹമായ MetOp-C യിലെ Advanced Scatterometer (ASCAT) യുടെ ബുൾസ് ഐ ഇമേജ് അനുസരിച്ച് തീവ്ര ന്യൂനമർദ്ദത്തിനെ ചുറ്റുന്ന കാറ്റിന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ( 25 – 30 knot ) വേഗതയുണ്ടെന്നും കാറ്റ് വേഗത ചുഴലിക്കാറ്റ് പരിധിയിൽ എത്തുമെന്നും എന്നാൽ കൂടുതൽ ശക്തിപ്പെടാനുള്ള സാധ്യത ഇല്ലെന്നും ഞങ്ങളുടെ weatherman പറയുന്നു.

തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്നും വടക്ക് കിഴക്കും, തെക്കു പടിഞ്ഞാറുമായാണ് കൂടുതൽ മേഘങ്ങളും ഇപ്പോൾ നിലനിൽക്കുന്നത് എന്നതിനാൽ മഴ കൂടുതലും ലഭിക്കുക ബംഗാൾ ഉൾക്കടലിലാണ്. ഇത് നേരെ വിപരീത ദിശയിൽ ആയിരുന്നെങ്കിൽ കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾതന്നെ തീവ്ര മഴ തുടരുകയും നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്യുമായിരുന്നു.

അറേബ്യൻ , പസഫിക് റിഡ്ജുകളിൽ (കാറ്റിൻ്റെ ശ്രേണി) നിന്നുള്ള കാറ്റിൻ്റെ കൂടിച്ചേരലുകൾ ന്യൂനമർദ്ദം നിലനിൽക്കുന്ന പ്രദേശം വഴിയാണ്. Upper level poleward എന്നറിയപ്പെടുന്ന ന്യൂനമർദത്തിലേക്കുള്ള പുറത്ത് നിന്നുള്ള കാറ്റ് ഇപ്പോൾ ന്യൂനമർദ്ദം ശക്തിപ്പെടുന്നതിന് അനുകൂലമാണ്. തീവ്ര ന്യൂനമർദം ശക്തിപ്പെട്ടാൽ ഫിൻജാൽ ചുഴലിക്കാറ്റ് ആകും.

ചുഴലിക്കാറ്റ് സാധ്യതക്ക് പിന്നിൽ

തീവ്ര ന്യൂനമർദ്ദം ശക്തിപ്പെടുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് ഇതിന് ആവശ്യമായ ഊർജമാണ്. ഈ ഊർജം നൽകുന്നത് സമുദ്ര ഉപരിതല താപനിലയാണ് (sea surface temperature – SST). ഇതും ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് അനുകൂലമായി നിലനിൽക്കുന്നു. മേഖലയിലെ സമുദ്രോപരി താപനില നിലവിൽ 28 – 29 ഡിഗ്രി സെൽഷ്യസ് ആണ്. ന്യൂനമർദ്ദങ്ങളെ ശക്തിപ്പെടുത്തുന്ന മറ്റൊരു ഘടകം wind shear ( കാറ്റിൻ്റെ ഖണ്ഡധാര ) ആണ്. High wind shear ( 30-40 knot) ആണ് ഇവിടെയുള്ളത്. ഇത് ചുഴലിക്കാറ്റ് ശക്തിപ്പെടുന്നതിന് അനുകൂലമല്ല.

Global deterministic models പറയുന്നത് അനുസരിച്ച് നിലവിലെ സിസ്റ്റം പതിയെ ശക്തിപ്പെടുകയും ഇന്ത്യൻ തീരത്തേക്ക് അടുത്ത 48 മണിക്കൂറിൽ നീങ്ങുകയും ചെയ്യും. കേരളത്തിൽ ഇന്ന് രാത്രിയോടെ ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള മഴ സാധ്യത. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദം ചെന്നൈക്കും പുതുച്ചേരിക്കും ഇടയിലുള്ള തീറ്റത്തേക്ക് നീങ്ങുന്നതോടെ തമിഴ്നാട്ടിലും കേരളത്തിലും മഴ ലഭിക്കും.

കേരളത്തിലെ മഴ സാധ്യത

നേരത്തെയുള്ള പ്രവചനങ്ങൾ അനുസരിച്ച് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് Metbeat Weather മഴ പ്രവചിച്ചത്. ഇത് 12- 18 മണിക്കൂർ വരെ മാറിയേക്കാം. ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാത ( Track ) അത് എങ്ങനെ സഞ്ചരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനപ്പെടുത്തി മഴമുന്നറിയിപ്പിൽ മാറ്റം വരും. ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് മധ്യകേരളത്തിൽ ആണ് കൂടുതൽ മഴ സാധ്യത. വടക്കൻ ജില്ലകളിൽ കോഴിക്കോട് വരെയുള്ള മേഖലകളിലും തെക്കൻ കേരളത്തിൽ പത്തനംതിട്ട വരെയുള്ള മേഖലകളിലും ശക്തമായ മഴ സാധ്യത നിലനിൽക്കുന്നു.
Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020