cyclone Fengal update 29/11/24 : ഫിൻജാൽ ചുഴലിക്കാറ്റ് ഉടൻ രൂപപ്പെട്ടേക്കുമെന്ന് IMD
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഉച്ചയോടെ രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ 10 മണിയോടെ ചെന്നൈ
Regional Meteorological Centre (RMC) വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദം ഫിൻജാൽ ചുഴലിക്കാറ്റ് ആകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് മേഖലകൾക്കും RMC ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് (IMD) പിൻവലിച്ചിരുന്നു. തീവ്ര ന്യൂനമർദ്ദമായാണ് ( Deep Depression) തമിഴ്നാട്ടിൽ കരകയറുക എന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ Metbeat Weather ഉൾപ്പെടെയുള്ള സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും അമേരിക്കൻ നാവിക സേനയുടെ JTWC ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസികളും ചുഴലിക്കാറ്റ് ആകുമെന്ന നിഗമനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് രാവിലെ മെറ്റ്ബീറ്റ് വെതർ നൽകിയ വിശദമായ അവലോകന റിപ്പോർട്ട് താഴെ വായിക്കാം.