കാലാവസ്ഥ അടിസ്ഥാനമാക്കി കാർഷിക ഇൻഷുറൻസിനായി കേന്ദ്രസർക്കാറിന്റെ പ്രധാന പദ്ധതി

2016 ഏപ്രിലിൽ, ഇന്ത്യാ ഗവൺമെന്‍റ് പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY) ആരംഭിക്കുകയുണ്ടായി. മുൻ ഇൻഷുറൻസ് സ്കീമുകളായ ദേശീയ കാർഷിക ഇന്‍ഷുറന്‍സ് സ്കീം (NAIS), കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള വിള ഇന്‍ഷുറന്‍സ് സ്കീം, പരിഷ്കരിച്ച ദേശീയ കാർഷിക ഇന്‍ഷുറന്‍സ് സ്കീം (MNAIS) എന്നിവ പിൻവലിച്ചുകൊണ്ടായിരുന്നു അത്. അതിനാൽ, നിലവിൽ, ഇന്ത്യയിലെ കാർഷിക ഇൻഷുറൻസിനായുള്ള സർക്കാരിന്‍റെ പ്രധാന സ്കീം ആണ് പിഎംഎഫ്ബിവൈ.

പ്രധാൻ മന്ത്രി ഫസൽ ബീമ യോജനയുടെ (PMFBY) ആനുകൂല്യങ്ങൾ

കർഷകൻ പ്രീമിയത്തിലേക്ക് അടയ്ക്കേണ്ട തുക ഗണ്യമായി കുറച്ചിരിക്കുന്നു, അതായത് ഖാരിഫ് വിളകൾക്ക് 2%, റാബി വിളകൾക്ക് 1.5%, വാർഷിക, വാണിജ്യ വിളകൾക്ക് 5%.

ആലിപ്പഴം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ പോലുള്ള പ്രാദേശിക വിപത്തുകളുടെ ഫലമായ നഷ്ടങ്ങൾ വ്യക്തിഗതമായി വിലയിരുത്തുന്നതിനുള്ള വ്യവസ്ഥ.

ദേശമെങ്ങും സൈക്ലോൺ, പേമാരി, കാലം തെറ്റിയുള്ള മഴ എന്നിവ ഉണ്ടാകുന്ന സാഹചര്യത്തിൽ, വിളവെടുപ്പിന് ശേഷം പരമാവധി രണ്ടാഴ്ച (14 ദിവസം) പാടത്ത് ഉണക്കുക എന്ന ഏക ഉദ്ദേശ്യത്തിൽ ‘കൊയ്ത്, നിരത്തിയിട്ട’ അവസ്ഥയിൽ ആയിരുന്ന വിളകളുടെ നാശം വ്യക്തിഗത പ്ലോട്ടിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതാണ്.

വിതയ്ക്കൽ തടസ്സപ്പെടൽ, പ്രാദേശിക നാശനഷ്ടങ്ങൾ എന്നിവ ഉണ്ടാകുന്ന പക്ഷം കർഷകൻ്റെ അക്കൌണ്ടിൽ ക്ലെയിം തുക എത്തുന്നതാണ്.

ഈ സ്കീമിന് കീഴിൽ ടെക്നോളിജിയുടെ ഉപയോഗം വർദ്ധിച്ച അളവിൽ പ്രോത്സാഹിപ്പിക്കുന്നതാണ്. കൃഷിക്കാർക്ക് ക്ലെയിം പേമെന്‍റ് ലഭിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിന് വിള കൊയ്യൽ ഡാറ്റ പകർത്താനും അപ്‌ലോഡ് ചെയ്യാനും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതാണ്. വിള കൊയ്യൽ പരീക്ഷണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഈ സ്കീമിന് കീഴിൽ റിമോട്ട് സെൻസിംഗും ഉപയോഗിക്കുന്നതാണ്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment