തുർക്കിക്ക് പിന്നാലെ ഇന്ത്യയിലും ഭൂചലന സാധ്യതയെന്ന് പ്രവചനം: അശാസ്ത്രീയമെന്ന് വിദഗ്ധർ

ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വലിയ ഭൂചലനമുണ്ടാകുമെന്ന പ്രവചനവുമായി ഡച്ച് ഗോളശാസ്ത്ര ഗവേഷകൻ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂചലനങ്ങൾ ക‍ൃത്യമായി പ്രവചിച്ചെന്ന് അവകാശപ്പെടുന്ന ഡച്ച് ഗോള ശാസ്ത്ര ഗവേഷകൻ ആണ് ഫ്രാങ്ക്.

അഫ്ഗാനിസ്ഥാനിലാകും ആദ്യം ഭൂചലനമുണ്ടാകുകയെന്ന് വിഡിയോ സന്ദേശത്തില്‍ ഫ്രാങ്ക് പറയുന്നു. പാക്കിസ്ഥാനിൽ നാശം വിതച്ച് ഇന്ത്യയിലേക്കു പടരുന്ന ഭൂചലനം ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തി അവസാനിക്കുമെന്നും പ്രവചനത്തിലുണ്ട്.

സോളര്‍ സിസ്റ്റം ജ്യോമട്രി സര്‍വേയാണ് പ്രവചനത്തിന് ഉപയോഗിക്കുന്നതെന്ന് ഫ്രാങ്ക് പറയുന്നു. ഇതിനു ശാസ്ത്രീയ അടിത്തറയില്ലെന്നും ഭൂമിയുടെ പ്രതലത്തിലോ ബഹിരാകാശത്തോ സംഭവിക്കുന്ന മാറ്റങ്ങളുമായി ഭൂചലനത്തിനു ബന്ധമില്ലെന്നും ഫ്രാങ്കിന്റെ പ്രവചങ്ങളൊക്കെ വെറും യാദൃച്ഛികമാണെന്നും ഭൗമ വിദഗ്ധർ പറയുന്നു.

തുര്‍ക്കി ഭൂചലനം ഫെബ്രുവരി 3ന് ട്വീറ്റിലൂടെയാണ് ഫ്രാങ്ക് പ്രവചിച്ചത്. സോളാർ ജ്യോമട്രി സര്‍വേ (എസ്എസ്ജിഇഒഎസ്) എന്ന ഗവേഷണ കേന്ദ്രത്തിലാണ് ഫ്രാങ്ക് ജോലി ചെയ്യുന്നത്. ആകാശത്തെ വസ്തുക്കളുടെ ജ്യാമിതീയ ചലനങ്ങളും ഭൂചലനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇവർ പഠനം നടത്തുന്നത്.

ജൈവ വൈവിധ്യം സംരക്ഷിക്കുക നാടിന്റെ കടമ: മുഖ്യമന്ത്രി

Recent Visitors: 6 കോഴിക്കോട്: നാടിന്റെ ജീവനാഡിയായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് പ്രധാന കടമയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന …

Read more

ഇവിടെ പൊളിത്തീനും പ്ലാസ്റ്റികും കൊടുത്താൻ സ്വർണ നാണയം നേടാം

Recent Visitors: 6 കശ്മിരിലെ ഈ നഗരത്തിൽ പൊളിത്തീൻ, പ്ലാസ്റ്റിക് കവറുകളും മറ്റും നൽകിയിൽ നിങ്ങൾക്ക് സ്വർണം സ്വന്തമാക്കാം. വെറും വാക്കല്ല, അനന്താഗ് ജില്ലയിലാണ് ഒരാൾ പൊളിത്തീന് …

Read more

ആഗോള താപനം മുന്നോട്ട് തന്നെ, കടലേറ്റം തുടരുന്നു, കേരളത്തെയും കടലെടുക്കുമോ?

Recent Visitors: 5 കാലവാസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രനിരപ്പ് ഉയരുന്ന പ്രതിഭാസം കേരളം ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങൾക്ക് ഭീഷണിയാകും. യു.എൻ നേതൃത്വത്തിലുള്ള ലോക കാലാവസ്ഥാ സംഘടന World …

Read more

ഭൂചലനം: മരണം 41,000 കവിഞ്ഞു; ഇതുവരെ 3,858 തുടർചലനങ്ങൾ

Recent Visitors: 4 ഈമാസം 6 ന് ശക്തമായ ഭൂചലനങ്ങളുണ്ടായ തുർക്കിയിൽ ഇതുവരെയുണ്ടായത് 3,858 തുടർ ചലനങ്ങൾ. തുർക്കി ഡിസാസ്റ്റർ ആന്റ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസി (എ.എഫ്.എ.ഡി) …

Read more

തുർക്കി ഭൂചലനം: ഉപഗ്രഹ ഡാറ്റ വിശകലനം ഞെട്ടിക്കുന്നത്, ഭൂമിയിൽ 300 കി.മീ വിള്ളൽ

Recent Visitors: 5 തുർക്കി ഭൂചലനത്തിൽ ഭൂമി 300 കി.മി വീണ്ടുകീറിയെന്ന് കണ്ടെത്തൽ. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്യുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. മധ്യധരണ്യാഴിയുടെ വടക്കുകിഴക്കൻ അറ്റം മുതൽ …

Read more