ഇരു ന്യൂനമർദങ്ങളും കരകയറി; ശക്തി കുറഞ്ഞു; നാളെ മുതൽ മഴയുടെ ശക്തി കുറയും

അറബിക്കടലിലെ തീവ്രന്യൂനമർദത്തിനു പിന്നാലെ ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദം കരകയറി. ഇരു ന്യൂനമർദങ്ങളും ദുർബലമാകാനും തുടങ്ങി. അറബിക്കടലിലെ ന്യൂനമർദം ഇന്ന് പുലർച്ചെ രത്‌നഗിരിക്കും ഗോവയിലെ പൻജിമിനും ഇടയിലാണ് കരകയറിയിരുന്നത്. ഇത് ഇന്ന് രാത്രി ലഭിക്കുന്ന വിവരം അനുസരിച്ച് മധ്യ മഹാരാഷ്ട്രക്ക് മുകളിലെത്തി.

തീവ്രന്യൂനമർദം വെൽ മാർക്ഡ് ലോ ആയി

തീവ്രന്യൂനമർദം (Depression) ആയി കരകയറിയ അറബിക്കടൽ സിസ്റ്റം ഇപ്പോൾ ശക്തി കുറഞ്ഞ് Well Marked Low Pressure (WML) ആയിട്ടുണ്ട്. മധ്യ മഹാരാഷ്ട്രക്ക് മുകളിലാണ് സ്ഥാനം. വടക്കുകിഴക്ക് ദിശയിൽ തുടർന്നും ഇത് സഞ്ചരിച്ച് ദുർബലമായി ഇല്ലാതാകും.

ഇരു ന്യൂനമർദങ്ങളും കരകയറി; ശക്തി കുറഞ്ഞു; നാളെ മുതൽ മഴയുടെ ശക്തി കുറയും
ഇരു ന്യൂനമർദങ്ങളും കരകയറി; ശക്തി കുറഞ്ഞു; നാളെ മുതൽ മഴയുടെ ശക്തി കുറയും

ബംഗാൾ ഉൾക്കടൽ ന്യൂനമർദം കരയറി ദുർബലമായി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് വെൽ മാർക്ഡ് ലോ പ്രഷർ ഇന്ന് ബംഗാളിൽ കരയറി. രാത്രിയിൽ വിവരം ലഭിക്കുമ്പോൾ ജാർഖണ്ഡിനു സമീപമാണുള്ളത്. വെൽ മാർക്ഡ് ലോ പ്രഷറായി തന്നെ ഈ സിസ്റ്റം തുടരുന്നുണ്ടെങ്കിലും നാളെ രാവിലെയോടെ ദുർബലമാകും. തെക്കുകിഴക്കൻ ജാർഖണ്ഡിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ നാളെ മുതൽ മഴ കുറയും

ഇന്ന് രാവിലത്തെ കാലാവസ്ഥാ അവലോകനത്തിൽ മെറ്റ്ബീറ്റ് വെതർ സൂചിപ്പിച്ചതുപോലെ നാളെ മുതൽ മഴയുടെ ശക്തി കുറയും. നിലവിൽ കേരളത്തിനു മുകളിലൂടെയുള്ള ഈർപ്പ പ്രവാഹം കുറഞ്ഞു. കാറ്റിന്റെ വേഗത്തിലും സ്വഭാവത്തിലും മാറ്റം വന്നു.

ഇരു ന്യൂനമർദങ്ങളും കരകയറി; ശക്തി കുറഞ്ഞു; നാളെ മുതൽ മഴയുടെ ശക്തി കുറയും
ഇരു ന്യൂനമർദങ്ങളും കരകയറി; ശക്തി കുറഞ്ഞു; നാളെ മുതൽ മഴയുടെ ശക്തി കുറയും

മഴയുടെ സ്വഭാവം മാറും

നാളെ (തിങ്കൾ) മുതൽ മഴയുടെ സ്വഭാവം മാറുമെന്നായിരുന്നു രാവിലത്തെ അവലോകനം. ഇതേ കുറിച്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം. നാളെയും മഴ തുടരുമെങ്കിലും ഇടവേളകൾ ലഭിക്കും. ശക്തിയും കുറവായിരിക്കും. ഒറ്റപ്പെട്ട മഴ എന്ന രീതിയിലേക്കാകും അടുത്ത ദിവസങ്ങളിലെ മഴ.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment