മഴ: മലപ്പുറത്ത് മണ്ണിടിച്ചിൽ ; ആളുകളെ മാറ്റി, തിരുവനന്തപുരത്ത് വീടുകൾക്ക് നാശം

മഴ തുടരുന്നു

മലപ്പുറം: മലപ്പുറം ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. മഞ്ചേരി പുല്ലഞ്ചേരി വേട്ടേക്കോട് ഒടുവങ്ങാട് റോഡില്‍ മണ്ണിടിച്ചല്‍ ഉണ്ടായി. സമീപത്ത് താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജാഗ്രതയുടെ ഭാഗമായാണ് ആളുകളെ മാറ്റിയത്. തിരുവനന്തപുരത്ത് കനത്ത മഴയിൽ വീടുകൾക്ക് കേടുപാട് ഉണ്ടായി.

അതേ സമയം, നാളെ മുതൽ മഴ കുറയും എന്ന് Metbeat Weather ലെ നിരീക്ഷകർ പറഞ്ഞു.

തീവ്രന്യൂനമർദം വെൽ മാർക്ഡ് ലോ ആയി

തീവ്രന്യൂനമർദം (Depression) ആയി കരകയറിയ അറബിക്കടൽ സിസ്റ്റം ഇപ്പോൾ ശക്തി കുറഞ്ഞ് Well Marked Low Pressure (WML) ആയിട്ടുണ്ട്. മധ്യ മഹാരാഷ്ട്രക്ക് മുകളിലാണ് സ്ഥാനം. വടക്കുകിഴക്ക് ദിശയിൽ തുടർന്നും ഇത് സഞ്ചരിച്ച് ദുർബലമായി ഇല്ലാതാകും. കേരളത്തിനു മുകളിലൂടെയുള്ള ഈർപ്പ പ്രവാഹം കുറഞ്ഞു. കാറ്റിന്റെ വേഗത്തിലും സ്വഭാവത്തിലും മാറ്റം വന്നു.

ഇരു ന്യൂനമർദങ്ങളും കരകയറി; ശക്തി കുറഞ്ഞു; നാളെ മുതൽ മഴയുടെ ശക്തി കുറയും
ഇരു ന്യൂനമർദങ്ങളും കരകയറി; ശക്തി കുറഞ്ഞു; നാളെ മുതൽ മഴയുടെ ശക്തി കുറയും
  1. മഴയുടെ സ്വഭാവം മാറും

നാളെ (തിങ്കൾ) മുതൽ മഴയുടെ സ്വഭാവം മാറുമെന്നായിരുന്നു രാവിലത്തെ അവലോകനം. ഇതേ കുറിച്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം. നാളെയും മഴ തുടരുമെങ്കിലും ഇടവേളകൾ ലഭിക്കും. ശക്തിയും കുറവായിരിക്കും. ഒറ്റപ്പെട്ട മഴ എന്ന രീതിയിലേക്കാകും അടുത്ത ദിവസങ്ങളിലെ മഴ.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment