kottayam weather Update: കനത്ത മഴ തുടരുന്നു; അപകട ജലനിരപ്പ് പിന്നിട്ട് മീനച്ചിലാര്‍, കണ്‍ട്രോള്‍ റൂം തുറന്നു

kottayam weather Update:

കനത്ത മഴയിൽ കോട്ടയം

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ മഴ ഞായറാഴ്ചയും തുടരുകയാണ്. ശനിയാഴ്ച രാവിലെ അൽപ നേരം മഴ വിട്ടുനിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ ശക്തമായി.

കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി

ഇതോടെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് കോട്ടയത്ത് ശനിയാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 382.6 എം.എം മഴയാണ് പെയ്തത്. കാഞ്ഞിരുപ്പള്ളിയിൽ 65.8 എം.എം ഉം ഈരാറ്റുപേട്ടയിൽ 62 ഉം മുണ്ടക്കയത്ത് 56 ഉം തീക്കോയിലിൽ 46 ഉം പാമ്പാടിയിൽ 53.8 എം.എം മഴ രേഖപ്പെടുത്തി.

കനത്ത മഴ തുടരുന്നു; അപകട ജലനിരപ്പ് പിന്നിട്ട് മീനച്ചിലാര്‍,
കനത്ത മഴ തുടരുന്നു; അപകട ജലനിരപ്പ് പിന്നിട്ട് മീനച്ചിലാര്‍,

എരുമേലി എരുത്വാപ്പുഴയിൽ മണ്ണിടിഞ്ഞ് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. കൊച്ചുമാണിക്കുന്നേൽ കെ.വി ജോസഫിന്റെ വീടിന്റെ ഭിത്തിയാണ് തകർന്നത്. മറ്റു നാശനശ്ടങ്ങളില്ല. മഴ നിർത്താതെ പെയ്യുന്നത് കൂടുതൽ പ്രദേശത്തെ മണ്ണിടിച്ചിൽ ഭീഷണിയിലാക്കി.

മീനച്ചിലാർ അപകട നിലയിൽ

ആനക്കല്ല്, കപ്പാട്, വണ്ടനാമല എന്നിവിടങ്ങളിൽ കൈത്തോടുകൾ കരകവിഞ്ഞു. തോട്ടങ്ങളിൽ വെള്ളം കയറി. താലൂക്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. കനത്ത മഴയിൽ മണിമലയാർ, അഴുതയാർ, പമ്പയാർ, ചിറ്റാർ പുഴ, എരുമേലി വലിയതോട് ജലനിരപ്പ് ഉയർന്നു.

14 അടിയും കവിഞ്ഞ് മീനച്ചിലാർ

മീനച്ചിലാറിൽ ജലനിരപ്പ് ഉയരുകയാണെന്നും ജലനിരപ്പ് 13 അടിയായി ഉയർന്നെന്നും മീനച്ചിൽ നദി സംരക്ഷണ സമിതി അറിയിച്ചു. പാലാ പാലത്തിനു സമീപം ഇന്ന് പുലർച്ചെ 5 ന് 11.5 അടിയായിരുന്ന ജലനിരപ്പ് ഉച്ചക്ക് 1.24 മ് 13 അടിയായി ഉയർന്നു. 14 -30 അടിയാണ് അപകടകരമായ ജലനിരപ്പ്. പാല പുഴക്കരയിൽ ഉച്ചയ്ക്ക് 1.30 ന് ജലനിരപ്പ് 14 അടിയിലെത്തി. ഉച്ചയ്ക്ക് 2 ന് അരുണാപുരത്ത് 14.6 അടിയായി ഉയർന്നു.
അതേസമയം പനച്ചിക്കപ്പാറയിൽ ഉച്ചയ്ക്ക് 2 ന് ജലനിരപ്പ് 5.5 അടിയാണ്. ഇത് സാധാരണ ജലനിരപ്പാണ്.

കനത്ത മഴ തുടരുന്നു; അപകട ജലനിരപ്പ് പിന്നിട്ട് മീനച്ചിലാര്‍,
കനത്ത മഴ തുടരുന്നു; അപകട ജലനിരപ്പ് പിന്നിട്ട് മീനച്ചിലാര്‍,
കണ്‍ട്രോള്‍ റൂം തുറന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍നിന്ന് സേവനം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍ ചുവടെ:

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0481 2565400
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശ്ശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചില്‍ താലൂക്ക്: 0482 2212325

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment