സൂര്യന്റെ രഹസ്യം തേടി ആദിത്യ എൻ 1 ഇന്ന് കുതിക്കും

ഇന്ന് രാവിലെ 11.50 ന് സൂര്യന്റെ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൗര പദ്ധതിയായ ആദിത്യ -എൽ 1 ബഹിരാകാശത്തേക്ക് കുതിക്കുകയാണ്.

ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനാധാരം എന്താണെന്നു ചോദിച്ചാൽ വായു, വെള്ളം എന്നൊക്കെയായിരിക്കും നമ്മുടെയെല്ലാം ഉത്തരം. എന്നാൽ, ഇത്തരം ഘടകങ്ങളുടെ രൂപപ്പെടലിൽ നിർണായക പങ്കുവഹിക്കുന്നതും, ഭൂമിയിലെ ഊർജത്തിന്റെ പ്രധാന സ്രോതസ്സുമാണ് സൂര്യൻ.​​ സൂര്യൻ രൂപംകൊണ്ടത് ഏകദേശം 460 കോടി വർഷങ്ങൾക്കു മുമ്പാണെന്നു കരുതപ്പെടുന്നു.

സൂര്യൻ കെട്ടിയ ചരടിലെ ഭൂമി

ഭൂമിയടക്കം സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളും സൂര്യനു ചുറ്റും ഇത്ര അനുസരണയോടെ മറ്റെങ്ങോട്ടും തെന്നിമാറാതെ പരിക്രമണം ചെയ്യുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗ്രഹങ്ങളെയും സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളും ഉൽക്കകളുമടക്കം മറ്റനേകം വസ്തുക്കളെയും സൂര്യൻ നിയന്ത്രിക്കുന്നത് ഗുരുത്വാകർഷണം എന്ന അദൃശ്യമായ ചരടിനാലാണ്. മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് സൂര്യന്റെ ഭീമമായ വലുപ്പം കാരണം അതിശക്തമായ ഗുരുത്വാകർഷണ വലിവ് (ഗ്രാവിറ്റേഷനൽ പുൾ) നിമിത്തം ഒരു ചരടിൽ കല്ലുകെട്ടി കറക്കുന്നതുപോലെ ഭൂമി സൂര്യനു ചുറ്റും തിരിയുന്നു. സൗരയൂഥത്തിന്റെ കേന്ദ്രത്തിൽ സൂര്യനില്ലായിരുന്നെങ്കി ല്ലോ? ക്ഷീരപഥത്തിൽ നമ്മളിങ്ങനെ കെട്ടില്ലാത്ത പട്ടംപോലെ ഒഴുകി നടന്നേനെ.

സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധം എന്താണ്?

സൂര്യൻ ഭൂമിയിൽ നിന്ന് ഏകദേശം 150 ദശലക്ഷം കിലോമീറ്റർ അകലെയാണ്. ഇത് 8 പ്രകാശ മിനിറ്റിന് തുല്യമാണ് (1 ലൈറ്റ് മിനിറ്റ് 17 കിലോമീറ്ററിന് തുല്യമാണ്). നമ്മുടെ ഗ്രഹത്തോട് ഏറ്റവും അടുത്തുള്ള നക്ഷത്രം സൂര്യനാണെന്ന് നമ്മൾ കരുതുന്നുണ്ടെങ്കിൽ, ഈ ദൂരം ആശ്ചര്യകരമാണ്.

ഭൂമിയിലെ സൂര്യന്റെ പ്രവർത്തനം എന്താണ്?

സൂര്യൻ ഒരു നക്ഷത്രമാണ്. ഭൂമിയിലുള്ള നമ്മൾ അതിനെ ചുറ്റുന്ന മൂന്നാമത്തെ ഗ്രഹമാണ്. ഇത് നമുക്ക് താപം പ്രദാനം ചെയ്യുന്നു. പ്രകാശ ഊർജത്തിന്റെ വലിയ സ്രോതസ്സാണ് സൂര്യൻ. അനേകം ജീവജാലങ്ങളുടെ നിലനിൽപ്പിന് അത് അടിസ്ഥാനമാണ്.

സൂര്യൻ ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

നമ്മുടെ ഗ്രഹത്തെ നിർമ്മിക്കുന്ന എല്ലാം മരവിപ്പിക്കും. നദികൾ, കടലുകൾ, സസ്യങ്ങൾ, നമ്മൾ മനുഷ്യർ. ഭൂമി സൂര്യനിൽ നിന്നുള്ള താപം ആഗിരണം ചെയ്യുന്നതിനാൽ, ഗ്രഹത്തിൽ സംഭരിച്ചിരിക്കുന്ന energy ഊർജ്ജം അടങ്ങിയിരിക്കുന്നു എന്നതിനാൽ ഈ പ്രക്രിയ തൽക്ഷണമായിരിക്കില്ല.

സൂര്യൻ ഭൂമിയിലെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?

നമ്മുടെ ഗ്രഹത്തിലെ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ പാരിസ്ഥിതിക സാഹചര്യങ്ങൾ നിലനിർത്തുന്നതിന് ഉത്തരവാദിയായ സൂര്യനാണ് ഭൂമിയിലെ ഊർജ്ജത്തിന്റെ പ്രധാന ഉറവിടം. നമ്മുടെ അന്തരീക്ഷം, പ്രത്യേകിച്ച് മുകളിലെ പാളി, അൾട്രാവയലറ്റ് ശ്രേണിയിലെ വികിരണത്തെ ഏതാണ്ട് പൂർണ്ണമായും ആഗിരണം ചെയ്യുന്നു. ഇത് സമുദ്ര-ഭൗമ ജീവജാലങ്ങൾക്ക് ഹാനികരമാണ്.

സൂര്യ​ന്റെ ഭാവി?

സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യൂഷൻ ( രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ കൂടിചേർന്ന് ഹീലിയം ആറ്റം ഉണ്ടാകുന്ന പ്രക്രിയ ഈ സമയത്ത് കനത്ത ചൂട് ഉത്പാദിപ്പിക്കപ്പെടും) തുടങ്ങിയിട്ട് ഏകദേശം 460 കോടി വർഷങ്ങളായി. ഇനിയും 500 കോടി വർഷംകൂടി അണുസംലയനം (Neuclear fussion) നടത്താൻ വേണ്ടത്ര ഹൈഡ്രജൻ സൂര്യനിൽ ബാക്കിയുണ്ട്. പിന്നീടും ഹീലിയം ന്യുക്ലിയസുകളുടെ ഫ്യൂഷൻ വഴി കാർബൺ രൂപപ്പെടുന്നതിലൂടെ സൂര്യനിലെ ഊർജോൽപാദനം തുടരും. 1000 കോടി വർഷം പ്രായമാകുമ്പോഴേക്കും സൂര്യൻ ഒരു ചുവപ്പ് ഭീമനായും 1200 കോടി വർഷമാകുമ്പോഴേക്കും ഒരു വെള്ളക്കുള്ളനുമായും മാറും.  സൂര്യനെ കുറിച്ച് ഇത്രയൊക്കെ പറഞ്ഞത് “സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ-എൽ1 നിക്ഷേപണത്തിന് ഇന്ത്യ തയ്യാറെടുത്തതിനാലാണ്.

ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആദിത്യ എൽ 1 ഇന്ന് വിക്ഷേപണത്തിന് സജ്ജമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി (ഐ.എസ്.ആർ.ഒ). റോക്കറ്റും സാറ്റലൈറ്റുകളും സജ്ജമാണെന്നും ഐ.എസ്.ആർ.ഒ മേധാവി എസ് സോമനാഥൻ അറിയിച്ചു. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ തുടങ്ങി ആരംഭിക്കും. ഇന്ന് രാവിലെ 11:50 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ആദിത്യ എൽ 1 ന്റെ വിക്ഷേപണം. വിക്ഷേപണ റിഹേഴ്സലും വിക്ഷേപണ വാഹനത്തിന്റെ ആന്തരിക പരിശോധനയും നേരത്തെ പൂർത്തിയായിരുന്നു. വിക്ഷേപണം ലൈവായി താഴെ കാണാൻ പ്ലേ ബട്ടൻ അമർത്തുക.

പി.എസ്.എൽ.വിയാണ് ആദിത്യ എൽ 1 ന്റെ വിക്ഷേപണവാഹനം. പി.എസ്.എൽ.വിയുടെ എക്സ് എൽ വേരിയേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 (സൂര്യൻ-ഭൂമി ലഗ്രാൻജിയൻ പോയിന്റ്) ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ വിന്യസിക്കുക. വിക്ഷേപണ ശേഷം 125 ദിവസമെടുത്താണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക.
L1 ന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്ന് സൂര്യനെ പഠിക്കാൻ ലക്ഷ്യമിട്ടുള്ള ആദിത്യ-L1 ദൗത്യം, ഫോട്ടോസ്ഫിയർ (നമുക്ക് നേരിട്ട് നിരീക്ഷിക്കാൻ കഴിയുന്ന സൂര്യന്റെ അഗാധമായ പാളി), ക്രോമോസ്ഫിയർ (ഫോട്ടോസ്ഫിയറിന് 400 കിലോമീറ്ററും 2,100 കിലോമീറ്ററും മുകളിലുള്ള പാളി), സൂര്യന്റെ ഏറ്റവും പുറം പാളികളായ കൊറോണ എന്നിവയെ വ്യത്യസ്ത തരംഗബാൻഡുകളിൽ നിരീക്ഷിക്കാൻ ഏഴ് പേലോഡുകൾ വഹിക്കും. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ട് പഠിക്കും, ശേഷിക്കുന്ന മൂന്നെണ്ണം ലാഗ്രാഞ്ച് പോയിന്റ് L1-ൽ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കും.

സോളാർ അപ്പർ അറ്റ്മോസ്ഫെറിക് (ക്രോമോസ്ഫിയറും കൊറോണയും), ക്രോമോസ്ഫെറിക്, കൊറോണൽ ഹീറ്റിംഗ്, അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെ ആരംഭം, ഫ്ലെയറുകൾ, കൊറോണൽ, കൊറോണൽ ലൂപ്പസ് പ്ലാസ്മയുടെ ഡയഗ്നോസ്റ്റിക്സ്: താപനില, വേഗത, സാന്ദ്രത തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങളാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. Liquid Apogee Motor അഥവാ LAM എന്നറിയപ്പെടുന്ന എഞ്ചിൻ ദൗത്യത്തിൽ നിർണ്ണായക പങ്ക് വഹിക്കും.ആദിത്യ എൽ 1 ഭൂമിയിലേക്ക് കൂടുതൽ ഡാറ്റകൾ അയക്കുന്നതോടെ സൂര്യന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും നൂറ്റാണ്ടുകളിലും ഭൂമിയിൽ സംഭവിക്കാവുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിൽ ഈ ഡേറ്റ പ്രധാന പങ്ക് വഹിക്കും.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment