ഈ മാസം അവസാനം വരെ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത

ഈ മാസം അവസാനം വരെ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത

കേരളത്തിൽ വരുന്ന രണ്ടാഴ്ച സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനങ്ങളിൽ ഓഗസ്റ്റ് 16 മുതൽ 22 വരെയുള്ള ആദ്യ ആഴ്ചയിൽ ദീർഘകാല ശരാശരിയേക്കാൾ ( Long period avarage – LPA) കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

കാസർഗോഡ്, കണ്ണൂർ ജില്ലകളിലും, കോഴിക്കോട് ജില്ലയുടെ വടക്ക്, തൃശൂർ, എറണാകുളം ജില്ലകളിലെ തീരദേശ മേഖലയിലും ഈ കാലയളവിൽ സാധാരണയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനത്തിൽ പറയുന്നു.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലയുടെ തെക്കു കിഴക്ക്, പാലക്കാട്, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല, എറണാകുളം ജില്ലയുടെ കിഴക്ക്, ഇടുക്കി, മറ്റു തെക്കൻ ജില്ലകൾ എന്നിവിടങ്ങളിൽ സാധാരണക്കാർ കൂടുതൽ മഴ ഓഗസ്റ്റ് 16 മുതൽ 22 വരെയുള്ള ആദ്യ ആഴ്ചയിൽ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.

ഓഗസ്റ്റ് 23 മുതൽ 29 വരെയുള്ള രണ്ടാമത്തെ ആഴ്ചയിലും സാധാരണയേക്കാൾ മഴ കൂടും എന്നാണ് പ്രവചനം. സാധാരണ ജൂൺ ജൂലൈ മാസങ്ങളേക്കാൾ പഴയ അളവ് കുറവാണ് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ലഭിക്കുന്നത്.

ഓഗസ്റ്റ് 23 മുതൽ 29 വരെയുള്ള രണ്ടാമത്തെ ആഴ്ച കേരളത്തിൽ എല്ലാ ജില്ലകളിലും സാധാരണക്കാൾ കൂടുതൽ മഴയാണ് ലഭിക്കുക. ഇതിൽ ആലപ്പുഴ ജില്ലയുടെ തീരദേശം കൊല്ലം ജില്ലയുടെ തീരദേശം എന്നിവിടങ്ങളിൽ സാധാരണയേക്കാൾ വളരെ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പറയുന്നു.

പാലക്കാട് വയനാട് ജില്ലകളിലും മലപ്പുറം ജില്ലയുടെ ഇടനാട് മലയോര പ്രദേശങ്ങളിലും ആണ് രണ്ടാമത്തെ ആഴ്ചയിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് മഴ അല്പം എങ്കിലും കുറയാൻ സാധ്യത.

അതേസമയം കേരളതീരത്ത് കഴിഞ്ഞദിവസം രൂപപ്പെട്ട അന്തരീക്ഷ ചുഴി തുടരുന്നു. ഇത് മൂലം കേരളത്തിൽനിന്ന് ഭാഗിക മേഘാവൃതമായ അന്തരീക്ഷം തുടരും. ഉച്ചക്ക് ശേഷം കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടി മഴ സാധ്യത.

Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment