അബുദാബിയില്‍ ചൂട് 49.4 ഡിഗ്രി; സമീപ വര്‍ഷങ്ങളിലെ UAEയിലെ ഏറ്റവും ഉയര്‍ന്ന താപനില

അബുദാബിയില്‍ ചൂട് 49.4 ഡിഗ്രി; സമീപ വര്‍ഷങ്ങളിലെ UAEയിലെ ഏറ്റവും ഉയര്‍ന്ന താപനില
വേനൽ കടുത്തതോടെ യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക്. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ (NCM) കണക്ക് പ്രകാരം അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലെ ഹമിമില്‍ 49.4 ഡിഗ്രി സെല്‍ഷ്യല്‍സ് രേഖപ്പെടുത്തി. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവാണിത്.

കഴിഞ്ഞ വര്‍ഷവും അബുദാബിയുടെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ ദഫ്‌റയില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. പകല്‍ സമയത്ത് താപനില 49 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയ രാജ്യത്തെ അഞ്ച് പ്രദേശങ്ങളില്‍ ഒന്നായിരുന്നു ഇത്. സൗദി ഉൾപ്പെടെ ചൂട് കൂടുന്നതായി നേരത്തെ Metbeat Weather ഉം റിപോർട്ട് ചെയ്തിരുന്നു
കൂടാതെ രാത്രിയില്‍ ഉണര്‍ന്നിരിക്കുകയോ പകല്‍ കൂടുതല്‍ മണിക്കൂര്‍ ഉറങ്ങുകയോ ചെയ്താലും തലവേദനയും മൈഗ്രേനുകളും വര്‍ധിക്കും. സ്ത്രീകള്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. കാലാവസ്ഥ വളരെ പ്രധാനപ്പെട്ട ഘടകമാണ്.

ഈ ആഴ്ച ചൂട് കൂടും

UAE യിൽ ഈയാഴ്ച ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വിദ്ഗധർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ മൂടല്‍മഞ്ഞ് നിലനില്‍ക്കുന്നതിനാല്‍ എമിറേറ്റുകളില്‍ ഉടനീളം ചൂടും ആർദ്രത കൂടി. ഉച്ചസമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും എമിറേറ്റ്‌സില്‍ ഉടനീളം താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും കൂടുതല്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിക്കുന്നു. മൂടല്‍മഞ്ഞ് കാരണം ചില ഭാഗങ്ങളില്‍ പുലര്‍കാലങ്ങളില്‍ ദൃശ്യപരത (Visibility) കുറവായിരുന്നു. പുലര്‍ച്ചെ മുതല്‍ രാവിലെ 9 മണി വരെ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം.

ചൂട് കൂടുന്നു; ആരോഗ്യം ശ്രദ്ധിക്കണം

ചൂട് ശക്തമായതിനാല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിച്ചു. താപനില ഉയരുന്നതിനനുസരിച്ച് വേനല്‍ക്കാലത്ത് തലവേദനയും മൈഗ്രേനുകളും വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കിടത്തിച്ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തില്‍ 10-20 ശതമാനം വര്‍ദ്ധനവിന് കാരണമാകുന്നു. നിര്‍ജലീകരണം, താപനിലയിലെ മാറ്റം, ഭക്ഷണക്രമത്തിലുണ്ടാവുന്ന പെട്ടെന്നുള്ള മാറ്റം, ദിനചര്യകളിലെ മാറ്റം, സൂര്യപ്രകാശം തലയിലേല്‍ക്കുന്നത് എന്നിവയെല്ലാം വേനല്‍ക്കാലത്തെ തലവേദനയ്ക്ക് കാരണമാകും.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment