കനത്ത മഴയിൽ ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു

കനത്ത മഴയിലും കാറ്റിലും ആൽമരം ഒടിഞ്ഞുവീണ് ഏഴു വയസ്സുള്ള കുട്ടി മരിച്ചു. ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു.

അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. പൊട്ടിവീണ മരത്തിന്റെ ഭാഗങ്ങൾ മുറിച്ചുനീക്കാനുള്ള പ്രവർത്തനങ്ങളും സ്ഥലത്ത് തുടങ്ങിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കുന്നത്.

Leave a Comment