മാർമല സന്ദർശിക്കാനെത്തിയ അഞ്ചംഗസംഘം മലവെള്ളപ്പാച്ചിലിൽ അരുവിയിലെ പാറയില്‍ കുടുങ്ങി

കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാർമല സന്ദർശിക്കാൻ വൈക്കത്തു നിന്ന് എത്തിയ അഞ്ചംഗ സംഘം പാറയുടെ മുകളിൽ കുടുങ്ങി. കനത്ത മഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായതാണ് കാരണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട് ഇവരിൽ രണ്ടുപേരെ കരയ്ക്ക് എത്തിച്ചു. മൂന്നുപേർക്ക് വേണ്ടിയിട്ടുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം മാർമല സന്ദർശിക്കാൻ എത്തിയ ഒരാൾ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.

Leave a Comment