സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിൽ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി മഴ. മെയ് പത്ത് മുതൽ ഇന്നലെ വരെ ലഭിച്ചത് 255.5 മില്ലിമീറ്റർ മഴയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. സാങ്കേതികമായി ഇത് വേനൽ മഴയുടെ കണക്കിലാണ് വരിക. സംസ്ഥാനത്തുടനീളം ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയുടേയും കാറ്റിന്റേയും പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് ഇന്നും നിയന്ത്രണം തുടരും. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ ലഭിച്ചേക്കും. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും അതിന്റെ ഭാഗമായുള്ള കാറ്റും മൂലമാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ, ചക്രവാത ചുഴി കർണാടകയ്ക്ക് മുകളിലേക്ക് മാറിയെന്നും മഴ തുടരുമെന്നും മെറ്റ്ബീറ്റ് വെതർ പറയുന്നു.
അതേസമയം,

I’m extremely impressed together with your writing talents and also with the layout for your weblog. Is that this a paid theme or did you modify it yourself? Anyway stay up the nice quality writing, it is rare to see a great weblog like this one nowadays!